Christmas Exam


Labour India Info World

Monday 13 May 2013

Class VI Chapter-1. പശച്‌ചിമഘട്ടത്തിലൂടെ...

നീര്‍വാര്‍ച്ചാപ്രദേശം
മലഞ്ചെരിവുകളില്‍ നിന്നും മറ്റും താഴേക്കൊഴുകുന്ന വെള്ളമാണല്ലോ നദികള്‍ക്കു കിട്ടുന്നത്‌. ഇങ്ങനെ നദികളിലേക്ക്‌ വെള്ളമെത്തിക്കുന്ന പ്രദേശമാണ്‌ നീര്‍വാര്‍ച്ചാപ്രദേശം. 78 കിലോമീറ്റര്‍ നീളമുള്ള മീനച്ചിലാറിന്‍െറ നീര്‍വാര്‍ച്ചാ പ്രദേശം 1272 ചതുരശ്ര കിലോമീറ്ററാണ്‌.
മഴക്കാടുകള്‍
കനത്തമഴയും കൊടുംചൂടും അനുഭവപ്പെടുന്ന ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ ഇടതൂര്‍ന്ന്‌ വനങ്ങള്‍ വളരുന്നു. ഇവയാണ്‌ മഴക്കാടുകള്‍ എന്നറിയപ്പെടുന്നത്‌. ഇവിടെ ധാരാളം വന്യമൃഗങ്ങളും ക്ഷുദ്രജന്തുക്കളും കാണപ്പെടുന്നു. ഉഷ്‌ണമേഖല മഴക്കാടുകളുടെ അനുപമ സാന്നിധ്യമാണ്‌ കേരളത്തിലെ വനങ്ങളുടെ പ്രത്യേകത.
നൂറു പിന്നിട്ടവര്‍
കേരളത്തില്‍ ആകെയുള്ള 44 നദികളില്‍ നൂറു കിലോമീറ്ററിലധികം ഒഴുകുന്ന നദികളുടെ എണ്ണം പതിനൊന്നു മാത്രമാണ്‌. ഇവയില്‍ തന്നെ ഇരുനൂറു കിലോമീറ്ററിലധികം ഒഴുകുന്നവ രണ്ടെണ്ണം മാത്രമാണ്‌ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍, ചാലക്കുടിപ്പുഴ, കടലുണ്ടിപ്പുഴ, അച്ചന്‍കോവിലാറ്‌, കല്ലടയാറ്‌, മുവാറ്റുപുഴയാറ്‌, വളപട്ടണംപുഴ, ചന്ദ്രഗിരിപ്പുഴ എന്നിവയാണ്‌ ഓട്ടത്തില്‍ സെഞ്ച്വറി തികച്ചവര്‍. ഇരുനൂറു കിലോമീറ്റര്‍ കടന്നവരുടെ കൂട്ടത്തില്‍ പെരിയാറും ഭാരതപ്പുഴയും മാത്രം.
പുഴമൊഴികള്‍
പുഴയുമായി ബന്‌ധപ്പെട്ട ചില പഴമൊഴികള്‍
1. പുഴ ഒഴുകിയാല്‍ കടലിലോളം
2. ആറുകവിഞ്ഞേ തോട്ടില്‍ പായൂ.
3. ആറ്റിലിറങ്ങിയവനേ ആഴമറിയൂ.
4. അണമുറിഞ്ഞവെള്ളം നോക്കി അലച്ചിട്ടെന്തുകാര്യം
5. തോണിയക്കരെ തുഴയിക്കരെ.
6. തലയ്‌ക്കുമീതെ വെള്ളം വന്നാല്‍ അതുക്കുമീതേ തോണി.
7. ഒഴുക്കുനീറ്റില്‍ അഴുക്കില്ല.
8. ആഴമറിഞ്ഞേ കാലുവയ്‌ക്കാവൂ.
മെലിയുന്ന കായല്‍

വേമ്പനാടു കായല്‍ ദിനംപ്രതി ചെറുതായിക്കൊണ്ടിരിക്കുകയാണ്‌. 19-ാം നൂറ്റാണ്ടില്‍ 36,500 ചതുരശ്ര ഹെക്‌ടര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നൂറ്റിയറുപത്‌ വര്‍ഷംകൊണ്ട്‌ വേമ്പനാട്ടുകായല്‍ മൂന്നില്‍ രണ്ടായി ചുരുങ്ങിയിരിക്കുന്നു. ആദ്യകാലത്ത്‌ കൃഷിക്കുമാത്രമായിരുന്നു കായല്‍ നികത്തിയിരുന്നതെങ്കില്‍ ഇന്നു വ്യാവസായികാവശ്യത്തിനും സ്വകാര്യാവശ്യത്തിനുമൊക്കെ കായല്‍ നികത്തുന്നു.

No comments:

Post a Comment