Christmas Exam


Labour India Info World

Friday 18 October 2013

Class X Social science I Chapter-5 രണ്ടാംലോക മഹായുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും

ജനാധിപത്യത്തിന്‍െറ ആയുധപ്പുര
യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തികച്ചും നിഷ്‌പക്ഷമായ നിലപാടാണ്‌ അമേരിക്ക സ്വീകരിച്ചത്‌. സഖ്യസേന വിജയിക്കണമെന്ന്‌ ആഗ്രഹിച്ച അമേരിക്ക അവര്‍ക്കുവേണ്ട ആയുധങ്ങള്‍ നിര്‍മ്മിക്കുകയും നല്‍കുകയും ചെയ്‌തുപോന്നു. എന്നാല്‍ 1940 ആയപ്പോഴേക്കും ആയുധങ്ങള്‍ പാട്ടവ്യവസ്ഥയില്‍ നല്‍കുന്ന ഒരു നിയമം പ്രസിഡന്റ്‌ റൂസ്‌വെല്‍റ്റ്‌ മുന്‍പോട്ടു വച്ചു. ഇത്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗീകരിക്കുകയും 1945വരെ ഇൗ നയം തുടര്‍ന്നുപോരുകയും ചെയ്‌തു. 1940ല്‍ പ്രസിഡന്റ്‌ റൂസ്‌വെല്‍റ്റ്‌ അമേരിക്കയെ `ജനാധിപത്യത്തിന്റെ ആയുധപ്പുര' എന്നാണ്‌ വിശേഷിപ്പിച്ചത്‌. 

ഹിബാക്കുഷഹിരോഷിമയിലെയുംനാഗസാക്കി യിലെയും അണുബോംബ്‌ സഫോടനത്തിന്‌ ഇരയായവരാണ്‌ ഹിബാക്കുഷ എന്ന പേരിലറിയപ്പെടുന്നത്‌. ഹിബാക്കുഷ എന്ന ജാപ്പനീസ്‌ പദത്തിന്‍െറ അര്‍ത്ഥം സ്‌ഫോടന ബാധിത ജനത എന്നാണ്‌.  

Class X Social science II Chapter-6.ഇന്ത്യ - മാനവിക ഭൂമിശാസ്‌ത്രം

Chapter-6

Class X Social science I Chapter-9.ദേശീയോദ്‌ഗ്രഥനം

Chapter-9

Class X Social science I Chapter-7.ഇന്നത്തെ ഇന്ത്യ

Chapter-7

Tuesday 10 September 2013

Class VIII Social science Chapter-8. വ്യവസായവിപ്ലവം

Social science Chapter-8.

Class VIII Social science Chapter-8. ഭൂഗോളവും ഭൂപടങ്ങളും

Social science Chapter-8.

Class IX Social science II Chapter-4. സമുദ്രവും മനുഷ്യനും

Social science II Chapter-4

Class IX Social science I Chapter-10. കേന്ദ്രഭരണം

Social science I Chapter-10

Class X Social science II Chapter-10. പണവും ധനകാര്യസ്‌ഥാപനങ്ങളും

Social science II Chapter-10.

Class X Social science II Chapter-5.ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്‌ത്രം

science II Chapter-5.

Class X Social science I Chapter-6.പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍

Chapter-6

Wednesday 31 July 2013

Class X Social science II Chapter-9. ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയിലെ വിവിധ മേഖലകള്‍

ഇന്ത്യയിലെ പ്രശസ്‌തരായ ചില സാമ്പത്തികശാസ്‌ത്രജ്‌ഞര്‍


ഡോ.മന്‍മോഹന്‍ സിങ്‌
ജനനം: 1932. ഇന്ത്യയുടെ പ്രധാനമന്ത്രി. 
1982 മുതല്‍ 1985 വരെ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍. 
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന ഗവണ്‍മെന്‍റില്‍ ധനകാര്യമന്ത്രി ആയി സേവനം അനുഷ്‌ഠിച്ചു. ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ആര്‍ക്കിടെക്‌റ്റ്‌ എന്നറിയപ്പെടുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയില്‍ പുതിയ സാമ്പത്തിക നയങ്ങള്‍ (ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം) നടപ്പിലാക്കി.

ജഗദീഷ്‌ ഭഗവതി
ജനനം: 1934. അറിയപ്പെടുന്ന സാമ്പത്തിക ശാസ്‌ത്രജ്‌ഞന്‍. 
പ്രധാനകൃതികള്‍: ഇന്‍ ഡിഫന്‍സ്‌ ഓഫ്‌ ഗ്ലോബലൈ സേഷന്‍, ഫെയര്‍ ട്രേഡ്‌ ആന്‍ഡ്‌ ഹാര്‍മൊണൈസേഷന്‍.

ബിമല്‍ ജലാന്‍
ജനനം: 1941. റിസര്‍വ്‌ ബാങ്കിന്‍െറ മുന്‍ ഗവര്‍ണര്‍. 
മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌, ബാങ്കിങ്‌ സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.
മൊണ്ടെക്‌ സിങ്‌ അലുവാലിയ
ജനനം: 1943. . ധനകാര്യമന്ത്രാലയത്തില്‍ സെക്രട്ടറി, 
സാമ്പത്തികകാര്യ വകുപ്പില്‍ ധനകാര്യ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, 
പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ സെക്രട്ടറി, ധനകാര്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്‌ടാവ്‌ തുടങ്ങിയ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

Class X Social science II Chapter-4. ഇന്ത്യ - ഭൗതികഭൂമിശാസ്‌ത്രം

ഇന്ത്യയുടെ തെക്കേ അറ്റം ഇന്ദിരാപോയിന്റും ഉപദ്വീപീയ ഇന്ത്യയുടെ/പ്രധാന കരഭാഗത്തിന്റെ തെക്കെ അറ്റം കന്യാകുമാരിയുമാണ്‌. ഇന്ത്യയുടെ വടക്കെ അറ്റം ഇന്ദിരാകോള്‍ എന്ന ചുരവും പടിഞ്ഞാറെ അറ്റം റാന്‍ ഓഫ്‌ കച്ചിലെ കോറി ക്രീക്കും കിഴക്കെഅറ്റം ചൈന, ഇന്ത്യ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങള്‍ ചേരുന്ന ട്രൈ-ജംഗ്‌ഷനുമാണ്‌
ഇന്ത്യയിലെ ഗള്‍ഫുകള്‍കരഭാഗത്തിനകത്തേക്ക്‌ കയറിക്കിടക്കുന്ന ഇടുങ്ങിയ സമുദ്രഭാഗങ്ങളാണ്‌ ഗള്‍ഫുകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്‌. ഇന്ത്യയില്‍ അത്തരത്തില്‍ മൂന്ന്‌ ഗള്‍ഫുകള്‍ കാണപ്പെടുന്നു. ഗുജറാത്തിലെ ഗള്‍ഫ്‌ ഓഫ്‌കച്ചും ഗള്‍ഫ്‌ ഓഫ്‌ കമ്പത്തും ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കുമിടയിലുള്ള ഗള്‍ഫ്‌ ഓഫ്‌ മന്നാറും. 
ചുരങ്ങള്‍
ഉയരമേറിയ ഭൂഭാഗങ്ങള്‍ക്ക്‌ കുറുകെ ക്ലേശം കൂടാതെ
മുറിച്ചുകടക്കുന്നതിന്‌ അനുയോജ്യമായ പ്രകൃതി ദത്തമായ വിടവുകളാണ്‌ ചുരങ്ങള്‍ എന്നപേരില റിയപ്പെടുന്നത്‌.
ഇന്ത്യയില്‍ ഉള്‍പ്പെടുന്ന പ്രധാന ചുരങ്ങള്‍-
കാരക്കോറം ചുരം - ജമ്മുകാശ്‌മീര്‍
സോജിലാ ചുരം - ജമ്മുകാശ്‌മീര്‍
ഷിപ്‌കിലാ ചുരം - ഹിമാചല്‍പ്രദേശ്‌
ബോഡിലാ ചുരം - അരുണാചല്‍പ്രദേശ്‌
നാഥുലാ ചുരം - സിക്കിം
ജെലപ്‌ല ചുരം - സിക്കിം

ഇവകൂടാതെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്ന ചുരങ്ങ
ളാണ്‌ പാകിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള കൈബര്‍ചുരം, പാകിസ്ഥാനിലെ ബോലാന്‍ ചുരം എന്നിവ. 

Class X Social science Chapter-5. രണ്ടാംലോക മഹായുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും

Social science Chapter-5

Class IX Social science II Chapter-6. ഉല്‌പാദനവും ഉല്‌പാദനഘടകങ്ങളും

Social science II Chapter-6

Class IX Social science Chapter-9. ജനങ്ങളും ഭരണഘടനയും

Social science Chapter-9.

Class IX Social science Chapter-5. നാടുവാഴിത്തവും ദേശരാഷ്‌ട്രങ്ങളും

Social science

Class VIII Social science Chapter-4. കോളനിവല്‍ക്കരണവും ചെറുത്തുനില്‍പ്പും

ബംഗാളിലെ ഏകലവ്യന്‍മാര്‍
ആദ്യകാലം മുതല്‍ തന്നെ ഇന്ത്യന്‍ പട്ടിന്‌ ആഗോളവിപണിയില്‍ വന്‍ ഡിമാന്‍റാണ്‌ ഉണ്ടായിരുന്നത്‌. ബ്രിട്ടനില്‍ നിന്നുള്ള യന്ത്രവത്‌കൃത ഉത്‌പന്നങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമം നടത്തി. ഇന്ത്യയിലെ വിദഗ്‌ധരായ നെയ്‌ത്തുകാര്‍ കൈകൊണ്ടുനിര്‍മ്മിച്ച തുണിത്തരങ്ങളുടെ ഗുണമോ ഭംഗിയോ ബ്രിട്ടീഷ്‌ യന്ത്രവത്‌കൃത ഉത്‌പന്നങ്ങള്‍ക്കുണ്ടായിരുന്നില്ല. സ്വാഭാവികമായും ഇന്ത്യന്‍ തുണിത്തരങ്ങള്‍ വിപണികൈയടക്കി. ഇന്ത്യന്‍ തൊഴിലാളികളെ വിലയ്‌ക്കെടുക്കാന്‍ ബ്രിട്ടന്‍ ശ്രമംനടത്തി. എന്നാല്‍ തുച്‌ഛമായ പ്രതിഫലത്തിനു പണിയെടുക്കാന്‍ നെയ്‌ത്തുകാര്‍ കൂട്ടാക്കിയില്ല. അതിക്രൂരമായാണ്‌ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ഇതിന്‌ പകരംവീട്ടിയത്‌ - നെയ്‌ത്തുകാരുടെ തള്ളവിരലുകള്‍ മുറിച്ചെടുത്തുകൊണ്ട്‌! തള്ളവിരലില്ലാതെ ഒരു നെയ്‌ത്തുകാരന്‍ എങ്ങനെ നെയ്യാന്‍! ബ്രിട്ടീഷ്‌ ക്രൂരതയുടെ മറ്റൊരുമുഖമായിരുന്നു ഈ സംഭവം
ജമീന്ദാരി വ്യവസ്‌ഥ
ജമീന്ദാരി വ്യവസ്‌ഥ ശാശ്വതഭൂനികുതി വ്യവസ്‌ഥ എന്ന പേരിലും അറിയപ്പെടുന്നു. കോണ്‍വാലീസ്‌ പ്രഭുവാണ്‌ ഈ വ്യവസ്‌ഥ നടപ്പിലാക്കിയത്‌. ജമീന്ദാരി വ്യവസ്‌ഥ അനുസരിച്ച്‌ ജമീന്ദാര്‍മാര്‍ക്ക്‌ തങ്ങള്‍ നികുതി പിരിവ്‌ നടത്തിയിരുന്ന സ്‌ഥലങ്ങളുടെ ഉടമാവകാശം കൊടുത്തു. ഭൂമിക്ക്‌ വേണ്ടി നിശ്‌ചിതമായ ഒരു തുക അവര്‍ ഗവണ്‍മെന്‍റിന്‌ നല്‍കണമായിരുന്നു. ജമീന്ദാരിവ്യവസ്‌ഥ പുരോഗമനപരമായ ഒന്നായിരുന്നില്ല. മുമ്പ്‌ ഭൂമിയുടെ ഉടമകളായിരുന്ന കൃഷിക്കാര്‍ ഇപ്പോള്‍ ഭൂവുടമകളായ ജന്മിമാരുടെ കുടിയാന്മാരായി അധഃപതിച്ചു. കൃഷിക്കാരില്‍ നിന്നും ജമീന്ദാര്‍മാര്‍ പലപ്പോഴും വന്‍തുകകള്‍ നികുതിയായി പിരിച്ചെടുത്തിരുന്നു. 

Class VIII Social science Chapter-3. ജനങ്ങളും സംസ്ഥാനഭരണവും

ലോകത്തെ ജനാധിപത്യ രാഷ്‌ട്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ്‌ ഇന്ത്യയെന്ന രാഷ്‌ട്രം. ഒട്ടേറെ സവിശേഷതകളും നടപടിക്രമങ്ങളുംകൊണ്ട്‌ സങ്കീര്‍ണമാണ്‌ നമ്മുടെ ജനാധിപത്യ പ്രക്രിയ.
ഇന്ത്യയുടെ രാഷ്‌ട്രത്തലവന്‍

  • ഇന്ത്യ ഒരു റിപ്പബ്ലിക്കായതിനാല്‍രാജ്യത്ത്‌ ഒരു രാഷ്‌ട്രപതിസ്ഥാനത്തിന്‌ ഭരണഘടന വ്യവസ്ഥ പെയുന്നുണ്ട്‌.
  • യൂണിയന്‍ ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണാധികാരം
  • രാജ്യരക്ഷാസേനയുടെ പരമാധികാരം  എന്നിവ രാഷ്‌ട്രപതിയില്‍ നിക്ഷിപ്‌തമാണ്‌

1.ഡോ. രാജേന്ദ്രപ്രസാദ്‌ , 2. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്‍, 3. ഡോ. സക്കീര്‍ ഹുസൈന്‍ 
1. ഡോ. രാജേന്ദ്രപ്രസാദ്‌
26 ജനുവരി 1950-13 മെയ്‌ 1962
2. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്‍
13 മെയ്‌ 1962-13 മെയ്‌ 1967
3. ഡോ. സക്കീര്‍ ഹുസൈന്‍
13 മെയ്‌ 1967-3 മെയ്‌ 1969
4. വരാഹഗിരി വെങ്കടഗിരി, 5.ജസ്‌റ്റിസ്‌ മുഹമ്മദ്‌ ഹിദായത്തുള്ള, 6.ഫക്രുദീന്‍ അലി അഹമ്മദ്‌ 
4. വരാഹഗിരി വെങ്കടഗിരി
3 മെയ്‌ 1969-20 ജൂലൈ 1969 (ആക്‌റ്റിംഗ്‌)
24 ആഗസ്‌റ്റ്‌ 1969 -24 ആഗസ്‌റ്റ്‌ 1974
5. ജസ്‌റ്റിസ്‌ മുഹമ്മദ്‌ ഹിദായത്തുള്ള
20 ജൂലൈ 1969-24 ആഗസ്‌റ്റ്‌ 1969 (ആക്‌റ്റിംഗ്‌)
6. ഫക്രുദീന്‍ അലി അഹമ്മദ്‌
24 ആഗസ്‌റ്റ്‌ 1974-11 ഫെബ്രുവരി 1977
7.ബി. ഡി. ജട്ടി, 8. നീലം സഞ്‌ജീവ?റെഡ്ഡി, 9. ഗ്യാനി സെയില്‍ സിംഗ്‌ 
7. ബി. ഡി. ജട്ടി
11 െഫബ്രുവരി 1977-25 ജൂലൈ 1977 (ആക്‌റ്റിംഗ്‌)
8. നീലം സഞ്‌ജീവ?റെഡ്ഡി
25 ജൂലൈ 1977-25 ജൂലൈ 1982
9. ഗ്യാനി സെയില്‍ സിംഗ്‌
25 ജൂലൈ 1982-25 ജൂലൈ 1987
10. ആര്‍. വെങ്കിട്ടരാമന്‍, 11. ഡോ. ശങ്കര്‍ദയാല്‍ശര്‍മ്മ , 12.കെ. ആര്‍.നാരായണന്‍ 
10.ആര്‍. വെങ്കിട്ടരാമന്‍
25 ജൂലൈ 1987-25 ജൂലൈ 1992
11. ഡോ. ശങ്കര്‍ദയാല്‍ശര്‍മ്മ
25 ജൂലൈ 1992-25 ജൂലൈ 1997
12. കെ. ആര്‍. നാരായണന്‍
25 ജൂലൈ 1997-25 ജൂലൈ 2002
13. ഡോ. എ.പി.ജെ.അബ്‌ദുള്‍ കലാം, 14. പ്രതിഭാ പാട്ടീല്‍, 15. പ്രണബ്‌ മുഖര്‍ജി 
13. ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം
25 ജൂലൈ 2002-25 ജൂലൈ 2007
14. പ്രതിഭാ പാട്ടീല്‍
25 ജൂലൈ 2007-25 ജൂലൈ 2012
15. പ്രണബ്‌ മുഖര്‍ജി
25 ജൂലൈ 2012-തുടരുന്നു 
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌
  • അഞ്ച്‌ കൊല്ലത്തേക്കാണ്‌ രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്‌.
  • പാര്‍ലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന അസംബ്ലികളിലെ തെരഞ്ഞെടുക്കപ്പെട്ട സാമാജികരും ഉള്‍പ്പെട്ട ഒരുഇലക്‌ടറല്‍ കോളേജാണ്‌ രാഷ്‌പ്രതിയെ തെരഞ്ഞെടുക്കുന്നത്‌.
  • രാഷ്‌ട്രപതി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ആള്‍ക്ക്‌ 35 വയസ്‌ പൂര്‍ത്തിയായിരിക്കണം. 
  • ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ യോഗ്യതയുള്ള ഒരു ഇന്ത്യന്‍ പൗരനായിരിക്കണം 

Thursday 27 June 2013

Class X Social science I Chapter-10.ജനാധിപത്യം


``ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ്‌ ജനാധിപത്യം.'' - എബ്രഹാം ലിങ്കണ്‍

``ജനാധിപത്യം എന്നാല്‍ ചര്‍ച്ചയിലൂടെയുള്ള ഭരണകൂടമെന്നാണ്‌-പക്ഷേ അധികസംസാരം ഒഴിവാക്കിയാലേ ഇതു ഫലപ്രദമാകൂ.'' - ക്ലമന്‍റ്‌ ആറ്റ്‌ലി

``വ്യക്‌തിഗതങ്ങളായ അഭിപ്രായഭിന്നതകളുടെ സമൃദ്ധമായ വൈവിധ്യത്തിന്‍െറ നടുവില്‍ കാണുന്ന പൊതുധാരണയുടെ ചെറിയൊരുള്‍ക്കാമ്പാണ്‌ ജനാധിപത്യം.''- ജെയിംസ്‌ കോണന്റ്‌



``ജനാധിപത്യത്തിന്‍െറ ലക്ഷ്യം വ്യക്‌തിയുടെ നല്ല ജീവിതമാണ്‌.''- ജവഹര്‍ലാല്‍ നെഹ്‌റു

``സമൂഹത്തിലെ എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഭരണക്രമമാണ്‌ ജനാധിപത്യം.'' - പ്രൊഫ. സീലി


നങ്ങളെ തൊഴിലിന്റെ അടിസ്ഥാനതില്‍ തരം തിരിച്ച്‌ എല്ലാ തൊഴില്‍ വിഭാഗങ്ങളില്‍ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്ത്‌ നിയമനിര്‍മാണസഭയില്‍ പ്രാതിനിധ്യം കൊടുക്കുന്ന രീതിയാണ്‌ ഫങ്‌ഷണല്‍ റപ്രസന്റേഷന്‍
രു രാഷ്‌ട്രീയ കക്ഷിക്ക്‌ ലഭിക്കുന്ന വോട്ടിന്റെ ശതനാനത്തിന്‌ ആനുപാതികമായി നിയമസഭയിലെ സീറ്റുകള്‍ വീതം വയക്കുന്ന രീതിയാണ്‌ ആനുപാതിക പ്രാതിനിധ്യം 

Class X Social scienceII Chapter-3. വന്‍കരകള്‍

വന്‍കരകള്‍

Class X Social science Chapter-4ലോകയുദ്ധവും തുടര്‍ച്ചയും

ബ്ലാക്ക്‌ ഹാന്‍സ്‌ സീക്രട്ട്‌ സൊസൈറ്റി
ആസ്‌ട്രിയന്‍ മേധാവിത്വത്തില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടം നടത്തിവന്ന സ്ലാവ്‌ വംശരുടെ വിപ്ലവ സംഘടനയായിരുന്നു ബ്ലാക്ക്‌ ഹാന്‍സ്‌ സീക്രട്ട്‌ സൊസൈറ്റി. 

സ്വസ്‌തിക്‌ ചിഹ്നം
ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും വംശമേല്‍ക്കോയ്‌മയുടെ തെളിവായി ഉപയോഗിച്ചിരുന്നതാണ്‌ സ്വസ്‌തിക്‌ ചിഹ്നം. 

3000ത്തോളം വര്‍ഷം പഴക്കമുള്ള ഈ ചിഹ്നം ഹിന്ദു, ജൈന, ബുദ്ധമതങ്ങള്‍ ഉള്‍പ്പെടെ ലോക മതങ്ങള്‍ വിവിധ സംസ്‌കാരങ്ങളില്‍ ഉപയോഗിച്ചിരുന്നു. സ്വസ്‌തിക എന്ന വാക്കിന്‌ ഐശ്വര്യം അല്ലെങ്കില്‍ മംഗളം തരുന്നത്‌ എന്നാണര്‍ത്ഥം. ചുവന്ന പ്രതലത്തില്‍ വെളുത്ത വൃത്തത്തിനുള്ളില്‍ കറുത്ത സ്വസ്‌തിക ഇതാണ്‌ നാസികളുടെ പതാക.
ഗെസ്‌റ്റപ്പോ
ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ രൂപീകൃതമായ രഹസ്യ പോലീസാണ്‌ ഗെസ്‌റ്റപ്പോ. 1933- ല്‍ നാസികള്‍ അധികാരത്തിലെത്തിയപ്പോള്‍ അന്നത്തെ പ്രഷ്യന്‍ ആഭ്യന്തരമന്ത്രി പ്രഷ്യന്‍ പോലീസില്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗത്തിന്‌ പ്രത്യേകമായി രൂപം നല്‍കി അതാണ്‌ ഗെസ്‌റ്റപ്പോ.
ഹിറ്റ്‌ലര്‍ - സിനിമയിലും
വിശ്വപ്രസിദ്ധ ഹാസ്യനടനായ ചാര്‍ളിചാപ്ലിന്റെ ദി ഗ്രേററ്‌ ഡിക്‌റ്റേറ്റര്‍ എന്ന സിനിമ ഹിറ്റ്‌ലറെയും നാസി പാര്‍ട്ടിയേയും പരിഹാസ്യമായി ചിത്രീകരിച്ചിരിക്കുന്നു.
തിരുപ്പിറവി നല്‍കിയ സമാധാനം!
1914 ഡിസംബര്‍ 24. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ശത്രുക്കളായ ജര്‍മ്മനിയുടെയും ബ്രിട്ടന്‍െറയും സൈനികര്‍ ട്രഞ്ചുകളിലിരുന്ന്‌ വെടിയുതിര്‍ത്തുകൊണ്ട്‌ മുന്നേറുന്നു. നേരം ഇരുട്ടിത്തുടങ്ങി. പെട്ടെന്ന്‌ ഒരു നിമിഷത്തെ നിശബ്‌ദമായ ഇടവേളയില്‍ ജര്‍മ്മന്‍ സൈനികരുടെ അലങ്കരിക്കപ്പെട്ട ട്രഞ്ചുകളില്‍നിന്ന്‌ കത്തിച്ച മെഴുകുതിരികള്‍ ഉയരുന്നു; ഒപ്പം കരോള്‍ഗാനങ്ങളും. ജര്‍മ്മന്‍സൈന്യത്തിനെതിരെ നിലയുറപ്പിച്ചിരുന്ന ബ്രിട്ടീഷ്‌ സൈനികര്‍ ഇതുകണ്ട്‌ അമ്പരന്നു. ഉടന്‍തന്നെ അവരും കരോള്‍ ഗാനങ്ങള്‍ ആലപിച്ചുതുടങ്ങി. തിരുപ്പിറവിയുടെ സ്‌മരണയില്‍ ശത്രുസൈന്യങ്ങള്‍ എല്ലാംമറന്ന്‌ ഒന്നായി. അവര്‍ ഒരുമിച്ചു പാട്ടുപാടി, നൃത്തംവച്ചു, ഭക്ഷണസാധനങ്ങളും സമ്മാനങ്ങളും കൈമാറി. എന്തിനേറെ മരണം മണക്കുന്ന യുദ്ധമുഖത്ത്‌ ഫുട്‌ബോള്‍ കളിച്ചു! ഈ അനൗദ്യോഗിക വെടിനിര്‍ത്തല്‍ പിന്നീട്‌ എല്ലാ യുദ്ധമേഖലകളിലേക്കും വ്യാപിച്ചു. 


ഫ്രഡറിക്‌ ഏംഗല്‍സ്‌ 

ര്‍മ്മന്‍ സമൂഹശാസ്‌ത്രജ്ഞനും, പത്രപ്രവര്‍ത്തകനും വിപ്ലവകാരിയുമായ ഇദ്ദേഹം മാര്‍ക്‌സിനൊപ്പം ചേര്‍ന്നുകൊണ്ട്‌ നിരവധി കൃതികള്‍ രചിക്കുകയുണ്ടായി. കാള്‍ മാര്‍ക്‌സിന്‌ രാഷ്‌ട്രീയവും, സൈനികവുമായ പല അറിവുകളും പകര്‍ന്നുനല്‍കിയത്‌ ഇദ്ദേഹമായിരുന്നു. ഇംഗ്ലണ്ടിലെ ചേരികളില്‍ താമസിച്ചിരുന്ന തൊഴിലാളിവിഭാഗത്തിന്റെ അവസ്ഥ ആദ്യമായി പ്രസിദ്ധീകരിച്ചത്‌ ഇദ്ദേഹമായിരുന്നു. 

ഒന്നാം ലോകമഹായുദ്ധം: ചില റെക്കോഡുകള്‍
  • ആദ്യമായി യുദ്ധവിമാനം ഉപയോഗിച്ചു.
  • യു ബോട്ട്‌പോലുള്ള അന്തര്‍വാഹിനികളുടെ ഉപയോഗം.
  • യുദ്ധമുന്നണിയില്‍ ആദ്യമായി ടാങ്ക്‌ ഉപയോഗിച്ചു.
  • ബലൂണിന്‍െറ സഹായത്തോടെ പറക്കുന്ന ആകാശക്കപ്പല്‍.
  • വിഷവാതകപ്രയോഗം

Monday 17 June 2013

class V Social science Chapter-2. ഉറവകള്‍ക്കായി വീണ്ടും

കാലവര്‍ഷാരംഭവും അന്തരീക്ഷസ്ഥിതിയും
കാലവര്‍ഷാരംഭത്തോടെ ആകാശം മേഘാവൃതമാകുന്നു. ഇടിയുംമിന്നലും അതോടൊപ്പമുള്ള ശക്‌തമായ കാറ്റും മഴയും കാലവര്‍ഷത്തിന്‍െറ പ്രത്യേകതകളാണ്‌. കാലവര്‍ഷാരംഭത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്‌ വിട്ടുവിട്ടു പെയ്യുന്ന വര്‍ഷപാതം. ഇത്‌ വളരെ വ്യക്‌തമായി കണ്ടുവരുന്നത്‌ കേരളത്തിന്‍െറ തീരപ്രദേശങ്ങളിലാണ്‌. നല്ല സൂര്യപ്രകാശവും മേഘരഹിതമായ ആകാശവും ഒരു നിമിഷംകൊണ്ട്‌ കാര്‍മേഘങ്ങളാല്‍ മൂടപ്പെടുകയും ശക്‌തിയായ മഴ ലഭിക്കുകയും ചെയ്യുന്നു. ഏതാനും നിമിഷംകൊണ്ട്‌ അന്തരീക്ഷം പിന്നെയും പ്രസന്നമാവുകയും ചെയ്യും. ഇക്കാലത്ത്‌ ദിവസം മുഴുവനും സൂര്യപ്രകാശം അല്‌പം പോലും കടത്തിവിടാതെ ആകാശം കാര്‍മേഘങ്ങളാല്‍ നിറയുകയും, ഇടതടവില്ലാതെ ശക്‌തികൂടിയും കുറഞ്ഞും മഴപെയ്‌തുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്‌. ഇൗ അവസ്‌ഥ കാലവര്‍ഷത്തിനു മുന്‍പും പിന്‍പുമുള്ള കാലങ്ങളില്‍ അപൂര്‍വമാണ്‌. ആഗസ്‌റ്റ്‌ - സെപ്‌റ്റംബര്‍ മാസങ്ങളില്‍ മഴയുടെ ലഭ്യത കുറയുന്നു. 

മഴ കളര്‍ഫുളാകുമ്പോള്‍
മഴവെള്ളത്തിനു നിറമുണ്ടോ, എന്നു ചോദിച്ചാല്‍ ഉണ്ട്‌ എന്നു നമുക്കുത്തരം പറയേണ്ടിവരും. കാരണം നിറമുള്ള മഴയെ സംബന്‌ധിച്ച വാര്‍ത്തകള്‍ വായിച്ചവരാണ്‌ നമ്മള്‍. 2001 ജൂലൈ 25നും സെപ്‌റ്റംബര്‍ 23നുമിടയില്‍ തെക്കന്‍ കേരളത്തില്‍ ഇത്തരം വര്‍ണമഴ പെയ്യുകയുണ്ടായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ്‌ മഴ കൂടുതല്‍ കളര്‍ഫുളായത്‌. ചുവപ്പ്‌ കൂടാതെ മഞ്ഞ, പച്ച, കറുപ്പ്‌ നിറങ്ങളിലുള്ള മഴയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയുണ്ടായി. 1896ന്‍െറ തുടക്കത്തിലും ഇത്തരം വര്‍ണമഴ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച്‌ വിശദമായ പല പഠനങ്ങളും നടന്നെങ്കിലും ഒൗദ്യോഗികമായ വിശദീകരണം ട്രെന്‍െറഫോലിയ ജനുസില്‍പ്പെട്ട ആല്‍ഗകളുടെ സാന്നിധ്യമാണ്‌ ഇത്തരം നിറത്തിനു കാരണമെന്നാണ്‌ കണ്ടെത്തിയത്‌.
മഴ അളന്നെടുക്കാം
മഴയളക്കുന്നതിനുള്ള ഉപകരണമാണ്‌ മഴമാപിനി (Rain gauge). സാധാരണയായി മില്ലീമീറ്ററിലും സെന്‍റീമീറ്ററിലുമൊക്കെയാണ്‌ മഴയുടെ അളവു രേഖപ്പെടുത്തുന്നത്‌. ആദ്യമായി മഴയുടെ അളവ്‌ രേഖപ്പെടുത്തിയത്‌ ബി.സി. 500നോടടുത്ത്‌ പ്രാചീനഗ്രീക്കുകാരാണെന്ന്‌ പറയപ്പെടുന്നു. പ്രാചീനകാലത്ത്‌ ഇന്ത്യയിലും മഴ അളന്നിരുന്നു. പുരാതനകാലത്ത്‌ മഗധയില്‍ റെയിന്‍ഗേജ്‌ ഉപയോഗിച്ചിരുന്നതായി അര്‍ത്ഥശാസ്‌ത്ര ത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. കൊറിയയിലെ  cheugugi  യാണ്‌ ലോകത്തെ ആദ്യ മഴമാപിനിയെന്നും പറയപ്പെടുന്നുണ്ട്‌. 1662ല്‍ ഇംഗ്ലീഷുകാരനായ ക്രിസ്‌റ്റഫര്‍ റെന്‍ ആണ്‌ tipping bucket rain gauge നിര്‍മ്മിച്ചത്‌.
മലിനജലം മരണജലം
വികസ്വരരാജ്യങ്ങളിലെ ജനങ്ങളില്‍ 5ല്‍ 3 പേര്‍ക്ക്‌ ശുദ്ധജലം ലഭിക്കുന്നില്ല! മലിനജലം കുടിക്കുന്നതുകൊണ്ട്‌ ഓരോവര്‍ഷവും 180 കോടി ജനങ്ങള്‍ രോഗബാധിതരാകുന്നു. ലോകത്തെ അഞ്ചില്‍ 4 കുഞ്ഞുങ്ങളുടെയും മരണകാരണം ജലജന്യരോഗങ്ങളാണ്‌. കേരളത്തിലെ 70 ശതമാനം രോഗങ്ങളും ശുദ്ധജലവും ശുചിയായ കക്കൂസ്‌ സൗകര്യങ്ങളും ഇല്ലാത്തതുമൂലമാണ്‌. വരള്‍ച്ചയിലും മഴക്കാലത്തും ജലജന്യരോഗങ്ങളാണ്‌ ആളുകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. വരള്‍ച്ചക്കാലത്ത്‌ ശുദ്ധജലസ്രോതസുകള്‍ വറ്റിവരളുന്നതുകൊണ്ട്‌ മലിനജലം ജനങ്ങള്‍ ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ്‌ വേനല്‍ക്കാലത്ത്‌ പടര്‍ന്നുപിടിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ഇതാണ്‌. ഇതുകൂടാതെ ഛര്‍ദ്ദി, അതിസാരം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും ഇത്‌ കാരണമാകുന്നു. മഴക്കാലത്താകട്ടെ മാലിന്യങ്ങള്‍ ശുദ്ധജലസ്രോതസുകളില്‍ നിറയുന്നതുമൂലവും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ പരക്കുന്നു.
എങ്ങനെ ആദ്യ മഴ...
ഭൂമിയുടെ ഉത്‌ഭവത്തെക്കുറിച്ച്‌ പല അഭിപ്രായങ്ങളുണ്ടെങ്കിലും ഭൂമി ജനിക്കുമ്പോള്‍ അതൊരഗ്‌നി ഗോളമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഉരുകിത്തിളയ്‌ക്കുന്ന ഭൂമിയില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഭാരംകൂടിയ പദാര്‍ത്ഥങ്ങള്‍ ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക്‌ താഴ്‌ന്നിറങ്ങുകയും ഭാരത്തിന്റെ ഏറ്റക്കുറിച്ചില്‍ അനുസരിച്ച്‌ ഭൂമിയുടെ ഉള്‍ക്കാമ്പുമുതല്‍ പുറംതോടുവരെ യഥാക്രമം രൂപംകൊള്ളുകയും ചെയ്‌തു. ഭാരംകുറഞ്ഞ വാതകരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഭൗമോപരിതലത്തിലേക്ക്‌ ഉയര്‍ന്നുവന്നു. തന്മാത്രാരൂപത്തില്‍ നിലനിന്നിരുന്ന ഹൈഡ്രജനും ഓക്‌സിജനും സംയോജിച്ച്‌ നീരാവിയുണ്ടായി. ഭൂമി പതുക്കെ തണുത്തു തുടങ്ങിയപ്പോള്‍ നീരാവി തണുത്ത്‌ വെള്ളത്തുള്ളികളായി ഭൂമിയില്‍ പതിച്ചു. ഇതാണ്‌ ആദ്യമഴ! ഇൗ പ്രക്രിയ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തുടര്‍ന്നു. തോരാമഴയില്‍ ഭൂമിയുടെ പുറംതോട്‌ തണുത്ത്‌ കട്ടിയായി. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞ്‌ നദികളും തടാകങ്ങളും സമുദ്രങ്ങളുമുണ്ടായി. ഭൂമി ജലസമൃദ്ധയായി. ജലത്തിലാണല്ലോ ആദ്യ ജീവന്‍ മുളപൊട്ടിയത്‌. നമ്മുടെ സൗരയൂഥത്തില്‍ ഭൂമിയില്‍ മാത്രമാണ്‌ ജീവന്‍ നിലനില്‍ക്കുന്നത്‌. കാരണം
ഭൂമിയില്‍ മാത്രമാണ്‌ ദ്രവരൂപത്തില്‍ വെള്ളം ഉള്ളത്‌. വെള്ളമില്ലെങ്കില്‍ ജീവനുമില്ല. ജലം `ജീവാ
മൃത'മെന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌. 

Friday 14 June 2013

Class VI Social science Chapter 3. ഭക്ഷ്യസുരക്ഷ

നാണക്കേടിന്‍െറ നൂറുകോടി

ലോകത്ത്‌ 100 കോടി ജനങ്ങള്‍ പട്ടിണിയിലാണെന്ന്‌ UNന്‍െറ പോഷകസംഘടനയായ FAOയുടെ റിപ്പോര്‍ട്ട്‌. അതായത്‌ ലോകത്തെ ആറിലൊന്നുപേര്‍ പട്ടിണിയിലാണെന്ന നാണംകെട്ട സത്യം ഇപ്പോള്‍ നാം തിരിച്ചറിഞ്ഞിരിക്കുന്നു. റിപ്പോര്‍ട്ടനുസരിച്ച്‌ 64.2 കോടി പട്ടിണിക്കാര്‍ ഏഷ്യാ-പസഫിക്‌ മേഖലയിലാണത്രെ. 

പട്ടിണിക്കാരുടെ ഇന്ത്യ 
ലോകബാങ്കിന്‍െറ കണക്കുപ്രകാരം 456 ദശലക്ഷം ഇന്ത്യാക്കാര്‍ (ആകെ ജനസംഖ്യയുടെ 42 ശതമാനം) ആഗോളദാരിദ്ര്യരേഖയ്‌ക്കു താഴെ കഴിയുന്നവരാണ്‌. ഇതിന്‍െറയര്‍ത്ഥം ആഗോളദരിദ്രരുടെ മൂന്നു ഭാഗത്തോളം ഇന്ത്യയിലാണ്‌ താമസിക്കുന്നത്‌ എന്നാണ്‌. എന്നാല്‍ ദാരിദ്ര്യത്തിന്‍െറ കാര്യത്തില്‍ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുമുണ്ട്‌. 1981ല്‍ നമ്മുടെ ദാരിദ്ര്യം 60 ശതമാനം ആയിരുന്നെങ്കില്‍ 2005 ആയപ്പോഴേക്കും ഇത്‌ 42%മായി കുറഞ്ഞിട്ടുണ്ട്‌. ആസൂത്രണക്കമ്മീഷന്‍െറ കണക്കുപ്രകാരം 2004-2005 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍ ആകെ ജനസംഖ്യയുടെ 27.5% മാണ്‌. എഴുപത്തിയഞ്ചുശതമാനം വരുന്ന ദരിദ്രജനതയും ഇന്ത്യയിലെ ഗ്രാമങ്ങളിലാണ്‌ ജീവിക്കുന്നത്‌. ഇന്ത്യയില്‍ ദാരിദ്ര്യനിരക്ക്‌ കൂടുതല്‍ നിലനില്‍ക്കുന്നത്‌ ഒറീസ (43%), ബീഹാര്‍ (41%) എന്നിവിടങ്ങളിലാണ്‌. പോഷകാഹാരക്കുറവിന്‍െറ കാര്യത്തിലും മുമ്പിലാണ്‌ നാം. 2007ലെ ഒരു കണക്കുപ്രകാരം ഇന്ത്യയില്‍ മൂന്നുവയസ്സില്‍ താഴെയുള്ള 46% കുട്ടികളും പോഷകാഹാരക്കുറവിന്‍െറ പിടിയിലാണ്‌. പോഷകാഹാരസംരക്ഷണത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്‌ പഞ്ചാബും ഏറ്റവും മോശമായ അവസ്‌ഥ നിലനില്‍ക്കുന്ന്‌ മധ്യപ്രദേശിലുമാണ്‌. 2007ല്‍ ഇന്ത്യയില്‍ നടന്ന ഒരു പഠനം പറയുന്നത്‌ ഏകദേശം 77% ഇന്ത്യാക്കാരും അതായത്‌ 836 ദശലക്ഷം ആളുകള്‍, ഒരു ദിവസം ജീവിക്കാനായി ചെലവഴിക്കുന്നത്‌ 20 രൂപയില്‍ താഴെമാത്രമാണ്‌. അതായത്‌ ഒരുനേരം പോലും വയറുനിറയെ ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല എന്നര്‍ത്ഥം. 

Class VI Social science Chapter 2. ഇവിടെ ജീവിക്കുന്നവര്‍

കേരള ജനതയുടെ ഒരു ശതമാനത്തോളം വരുന്ന ആദിവാസികള്‍ വയനാട്‌, അട്ടപ്പാടി, ഇടുക്കി, പത്തനംതിട്ട മേഖലകളിലാണ്‌ കൂടുതലായി ജീവിക്കുന്നത്‌. വനമേഖലവിട്ട്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിതമാര്‍ഗ്ഗം തേടി കഴിയുന്നവരുമുണ്ട്‌. ഇവരിലെ പ്രധാന വിഭാഗങ്ങള്‍ ഇവയാണ്‌.
  • പണിയര്‍ - വയനാട്‌, തളിപ്പറമ്പ്‌, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്‌, ഏറനാട്‌, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നു. സാമ്പത്തിക - വിദ്യാഭ്യാസരംഗങ്ങളില്‍ ഇവര്‍ വളരെ പിന്നിലാണ്‌.
  • കുറിച്യര്‍ -വയനാട്ടില്‍ കൂടുതലായി ജീവിക്കുന്നു. സാമൂഹികമായി മറ്റു ഗിരിജനങ്ങളേക്കാള്‍ പരിഷ്‌കാരമുള്ളവര്‍. അമ്പുംവില്ലും ഉപയോഗിക്കുന്നതില്‍ സാമര്‍ത്ഥ്യം കൂടുതലുണ്ട്‌.
  • മുള്ളുകുറുമര്‍ - വയനാട്ടില്‍ കൂടുതലായി ജീവിക്കുന്നു. തൊഴില്‍ കൃഷി. മലയാളം സംസാരിക്കുന്നു.
  • ഉൗരാളിക്കുറുമര്‍ - കന്നഡയും മലയാളവും കലര്‍ന്ന ഭാഷ. ജോലി - മരപ്പണി, ഇരുമ്പുപണി, മണ്‍പാത്രനിര്‍മ്മാണം.
  • കാട്ടുനായ്‌ക്കര്‍ - പ്രധാനമായും വയനാട്ടില്‍ ജീവി ക്കുന്നു. കാട്ടിനുള്ളില്‍ താമസം. തേന്‍ശേഖരണം പ്രധാന തൊഴില്‍.
  • അടിയാന്മാര്‍ - മാനന്തവാടിക്കു സമീപം വസിക്കുന്നു. പ്രധാനതൊഴില്‍ കൃഷിപ്പണി.
  • വയനാടന്‍ പുലയര്‍- തെക്കേ വയനാട്ടില്‍ വസിക്കുന്നു. ഇവരുടെ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്‌.
  • ചെട്ടികള്‍ - വയനാട്ടില്‍ കാര്‍ഷിക ജോലിയിലേര്‍പ്പെടുന്നവര്‍. മലയാളം സംസാരിക്കുന്നു.
  • ഇരുളര്‍ - അട്ടപ്പാടിയിലെ മുഖ്യ ആദിവാസി വര്‍ഗം. കന്നഡകലര്‍ന്ന തമിഴാണ്‌ ഭാഷ. ഇവരെ കൂടാതെ മുഡുഗര്‍, മാവിലര്‍, കരിമ്പാലന്മാര്‍, മുതുവാന്മാര്‍, ഉൗരാളികള്‍ തുടങ്ങിയ പല വര്‍ഗ്ഗത്തില്‍ പെട്ടവരും ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഏകദേശം നാല്‌പതോളം വിഭാഗങ്ങള്‍ ഇവര്‍ക്കിടയില്‍ ഉള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. 
വനമൊഴിയുന്ന വനവാസികള്‍

പരിസ്‌ഥിതിയോടൊപ്പം ഇണങ്ങിച്ചേര്‍ന്നുകൊണ്ടു ജീവിക്കുന്ന ആദിവാസികള്‍ എണ്ണത്തിലും വണ്ണത്തിലും കുറയുകയാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. പഴയമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു ന്യൂനപക്ഷവിഭാഗമായി ഇവര്‍ മാറിയിട്ടുണ്ട്‌. 2001ലെ സെന്‍സസ്‌പ്രകാരം ആകെയുള്ള മൂന്നുലക്ഷത്തി അറുപത്തിനാലായിരം ആദിവാസികളില്‍ കാട്ടില്‍ കഴിയുന്നത്‌ കേവലം 23%ത്തോളം മാത്രമാണ്‌. 35ലധികം വിഭാഗങ്ങളുള്ള ആദിവാസികളില്‍ പത്തോളം വിഭാഗത്തില്‍പ്പെട്ട ആരും തന്നെ വനത്തില്‍ കഴിയുന്നുമില്ല. ആദിവാസിയെന്നാല്‍ വനത്തില്‍ കഴിയുന്നവരാണെന്ന ധാരണ ഇതോടെ തിരുത്തപ്പെടുന്നു. അടിയാന്‍, ഇരുളന്‍, ഉള്ളാടന്‍, ഉൗരാളി, കാടര്‍, കാട്ടുനായിക്കന്‍, കാണിക്കാരന്‍, കുറിച്യന്‍, കുറുമന്‍, കുറുമ്പന്‍,
പണിയന്‍, പളിയന്‍ (പള്ളിയന്‍), മന്നാന്‍, മലയരയന്‍ (മല അരയര്‍), മലമ്പണ്ടാരം, മലയന്‍, മലവേടന്‍, മലമ്പര്‍, മഹാമലമ്പര്‍, മുതുവാന്‍, ഹില്‍പുലയന്‍ എന്നീ 21 വിഭാഗക്കാരാണ്‌ വനത്തില്‍ താമസിക്കുന്നത്‌. 2001 സെന്‍സസ്‌പ്രകാരം ഏറ്റവും കൂടുതല്‍ ആദിവാസി ജനവിഭാഗങ്ങളുള്ള ജില്ല വയനാടാണ്‌. 1,36,062 പേര്‍ ഇവിടെയുണ്ട്‌. രണ്ടാംസ്‌ഥാനത്ത്‌ ഇടുക്കിയും. ഏറ്റവും കുറവ്‌ ആലപ്പുഴയിലും. കേവലം 3131 പേര്‍ മാത്രം. 

Tuesday 11 June 2013

Class VII Social science Chapter 3. ഇന്ത്യ ഉണരുന്നു



Class VII Social science Chapter 2. മനുഷ്യത്വം വിളയുന്ന ഭൂമി

ശിക്ഷ ജാതിതിരിച്ച്‌
മധ്യകാലം മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിചിത്രമായ കുറ്റാന്വേഷണസമ്പ്രദായത്തിലും സവര്‍ണ്ണമേധാവിത്വം തെളിഞ്ഞു കാണാം. നിസ്സാരമായ കുറ്റങ്ങള്‍ക്കുപോലും അവര്‍ണരെ കഴുവേറ്റിയിരുന്നു. ആനയെക്കൊണ്ട്‌ ചവിട്ടിച്ചു കൊല്ലുക, പീരങ്കിയുടെ വായില്‍ക്കൂടി ചിന്നിച്ചിതറിക്കുക, കണ്ണ്‌ ചൂഴ്‌ന്നെടുക്കുക, കൈ, ചെവി, മൂക്ക്‌ മുതലായവ വെട്ടിക്കളയുക, ചാട്ടവാര്‍ കൊണ്ടടിച്ച്‌ പൊട്ടിച്ച്‌ മുറിവില്‍ കുരുമുളക്‌ അരച്ചുപുരട്ടി വെയിലത്തു നിര്‍ത്തുക, തുടങ്ങിയ ശിക്ഷാവിധികളും അവര്‍ണര്‍ക്ക്‌ ഉണ്ടായിരുന്നു. 

യോഗക്ഷേമസഭ (1908)
നമ്പൂതിരിസമുദായക്ഷേമം ലക്ഷ്യമാക്കി രൂപംകൊണ്ട സംഘടനയാണ്‌ യോഗക്ഷേമസഭ. ജാതികൊണ്ടും ഭൂപ്രഭുത്വംകൊണ്ടും ഏറ്റവും ഉയര്‍ന്ന വിഭാഗമായിരുന്നെങ്കിലും ആ സമുദായത്തിനുമുണ്ടായിരുന്നു പല അവശതകളും. ഇതരസമുദായങ്ങളുടെ അവശത മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ചതാണെങ്കില്‍ നമ്പൂതിരിമാരുടേത്‌ സ്വയംകൃതമാണ്‌ എന്നൊരു വ്യത്യാസമേയുള്ളൂ. കേരളത്തിലെ നമ്പൂതിരിമാരുടെ പ്രത്യേകതരത്തിലുള്ള കുടുംബഘടനയായിരുന്നു ആ സമുദായത്തിന്‍െറ ദുരവസ്‌ഥയ്‌ക്കുകാരണം. കുടുംബത്തില്‍ മൂത്തയാള്‍ക്കുമാത്രം സ്വജാതിയില്‍ വേളി; ശേഷമുള്ളവര്‍ക്ക്‌ മറ്റു സവര്‍ണസമുദായത്തിലെ സ്‌ത്രീകളുമായി സംബന്‌ധം ഇതായിരുന്നു സമുദായാചാരം. നമ്പൂതിരിസമുദായത്തിലെ പുരുഷന്മാരുടെ അവസ്‌ഥ മറ്റൊന്നായിരുന്നു. മൂത്തജ്യേഷ്‌ഠന്‍ കുടുംബം കയ്യാളുന്നു. കുടുംബസ്വത്ത്‌ അയാള്‍ക്കുമാത്രമാണ്‌. അനുജന്മാര്‍ക്ക്‌ (അപ്‌ഫന്മാര്‍ക്ക്‌) ഇല്ലത്ത്‌ ഒരു സ്‌ഥാനവുമില്ല. 1908 മാര്‍ച്ചില്‍ ശിവരാത്രി ദിവസം ആലുവാ ചെറുമുക്കുവൈദികന്‍െറ ഇല്ലത്തുവച്ച്‌ ദേശമംഗലത്ത്‌ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ യോഗക്ഷേമസഭയ്‌ക്ക്‌ രൂപം നല്‍കിയത്‌.
സാധുജനപരിപാലനസംഘം (1905)
കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായ അയ്യങ്കാളി(1863-1941) തിരുവനന്തപുരത്തിനടുത്ത്‌ വെങ്ങാനൂരില്‍ ഒരു പുലയകുടുംബത്തില്‍ ജനിച്ചു. പുലയസമുദായോല്‍ക്കര്‍ഷം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചുനടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1905ല്‍ സാധുജനപരിപാലനസംഘത്തിന്‌ രൂപം നല്‍കി.
ഹരിജനങ്ങള്‍ക്ക്‌ പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യംപോലും അന്നുണ്ടായിരുന്നില്ല. അയ്യങ്കാളിയിലെ സാമൂഹ്യപരിഷ്‌കര്‍ത്താവ്‌ ആദ്യം പ്രതികരിച്ചത്‌ ഇൗ അനീതിയോടായിരുന്നു. സമീപസ്‌ഥലങ്ങളില്‍നിന്നായി ഏതാനും പുലയയുവാക്കളെ സംഘടിപ്പിച്ച്‌ പൊതുനിരത്തില്‍ക്കൂടി നടന്നു. അന്നത്തെ നിലയില്‍ വിപ്ലവകരമായ ഇൗ സംഭവം ഹരിജനങ്ങളില്‍ സാമൂഹികമായ ഉണര്‍വും ഐക്യബോധവുമുണ്ടാക്കി. 1910ല്‍ ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം അംഗമായി. സാമൂഹിക അനീതികള്‍ക്കെതിരെ പടവാളോങ്ങിയ അയ്യങ്കാളി 20-ാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനാണ്‌.

Friday 31 May 2013

Class IX Social science II Chapter-2. മനുഷ്യന്‍ ആശ്രയിക്കുന്ന ഭൂമി

ഗ്രാന്‍ഡ്‌ കന്യണ്‍ എന്ന മഹാത്‌ഭുതം!

അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാന്‍ഡ്‌ കന്യണ്‍ എന്ന ഗിരികന്ദരം പ്രകൃതിയൊരുക്കിയ മഹാത്‌ഭുതങ്ങ ളിലൊന്നാണ്‌. ആറ്‌ ദശലക്ഷം വര്‍ഷംകൊണ്ട്‌ കൊളറാഡോ നദിയാണ്‌ ഈ അത്‌ഭുതത്തിന്‌ രൂപംനല്‍കിയത്‌. ഏതാണ്ട്‌ രണ്ടു ബില്യണ്‍ വര്‍ഷത്തെ ഭൂമിയുടെ ഭൗമചരിത്രം അനാവരണം ചെയ്യാന്‍ ഇതിനു സാധിക്കുന്നുണ്ട്‌. 446 കി.മീ. നീളവും 6.4 മുതല്‍ 29 കി.മീ. വരെ വീതിയുമുള്ള ഈ ഭൂരൂപം ഗ്രാന്‍ഡ്‌ കന്യണ്‍ ദേശീയപാര്‍ക്കിന്‍െറ ഭാഗമാണ്‌. ഇത്തരത്തില്‍ എത്രയെത്ര ഭൂരൂപങ്ങള്‍ ഈ ഭൂമിയിലുണ്ട്‌.
അക്ഷയഖനികളായ അവസാദശിലകള്‍

സാമ്പത്തികപ്രാധാന്യമുള്ള നിരവധി ധാതുക്കളുടെ ഉറവിടങ്ങളാണ്‌ അവസാദശിലകള്‍. ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവ പെട്രോളിയം, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയാണ്‌. ഇരുമ്പയിര്‌, ഫോസ്‌ഫേറ്റ്‌, ബോക്‌സൈറ്റ്‌, മാംഗനീസ്‌ പരലുകള്‍, കല്ലുപ്പ്‌ തുടങ്ങിയവയൊക്കെ അവസാദശിലകളുടെ ഉല്‌പന്നങ്ങളാണ്‌. 

Class IX Social science Chapter-3. ഇരുമ്പും മനുഷ്യനും

മനുഷ്യരാശിയുടെ പുരോഗതിയുടെ നിര്‍ണായകമായ ഒരു നാഴികക്കല്ലായിരുന്നു ഇരുമ്പിന്‍െറ കണ്ടുപിടിത്തം. പണിയായുധങ്ങളിലുണ്ടായ പുരോഗതിയാണ്‌ മനുഷ്യസംസ്‌കാരത്തെ മുന്നോട്ടുനയിച്ചത്‌. എങ്ങനെയും രൂപപ്പെടുത്താവുന്നതും കാഠിന്യമേറിയതുമായ ഇരുമ്പിന്‍െറ കണ്ടുപിടിത്തമാണ്‌ പ്രകൃതിശക്‌തികളെ കീഴടക്കാന്‍ മനുഷ്യന്‌ തുണയായത്‌. ആധുനിക സമൂഹത്തിന്‌ ഒരുനിമിഷം പോലും ഈ ലോഹത്തെ ഒഴിവാക്കിക്കൊണ്ട്‌ മുന്നോട്ട്‌ പോകാന്‍ വയ്യ.
ദൈവം തന്നത്‌...
പുരാതനമനുഷ്യന്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്ത കല്ലുകള്‍ക്കിടയില്‍പെട്ടുപോയ ഉല്‍ക്കാശിലയായിരിക്കാം മനുഷ്യന്‌ ആദ്യമായി സ്വതന്ത്രരൂപത്തില്‍ കിട്ടിയ ഇരുമ്പ്‌ എന്നാണ്‌ ശാസ്‌ത്രനിഗമനം. ഉല്‍ക്കാശിലയില്‍ പ്രധാനമായും ഇരുമ്പും നിക്കലുമാണ്‌ അടങ്ങിയിരിക്കുന്നത്‌. ആകാശത്തുനിന്നും അഗ്‌നിഗോളമായി ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കാശിലകളിലെ ഇരുമ്പിനെ ദൈവം തന്ന അമൂല്യലോഹമായാണ്‌ അക്കാലത്ത്‌ മനുഷ്യര്‍ കരുതിപ്പോന്നത്‌.
ആകാശത്തുനിന്നു വീണ ഇരുമ്പുകട്ട `ഹോബ'

1896ല്‍ റോബര്‍ട്ട്‌ പെറി എന്ന ഭൗമശാസ്‌ത്രജ്‌ഞന്‍ 33 ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കാശില ഗ്രീന്‍ലാന്‍ഡില്‍ നിന്നു കണ്ടെത്തി. ഇത്‌ ന്യൂയോര്‍ക്കിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ ഹോബ എന്ന സ്‌ഥലത്തുനിന്നു കണ്ടെത്തിയ 60 ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കാശിലയുണ്ട്‌. ഇതിന്‍െറ പേര്‌ `ഹോബ` എന്നു തന്നെയാണ്‌. ഇതില്‍ 90%വും ഇരുമ്പാണത്രെ!
എങ്ങനെയും മാറ്റാവുന്ന ഇരുമ്പ്‌
ശുദ്ധമായ ഇരുമ്പ്‌ വലിയ ഉപയോഗമൊന്നുമുള്ളതല്ല. സാധാരണ ഉരുക്കിലെ കാര്‍ബണിന്‍െറ സാന്നിദ്ധ്യമാണ്‌ ഇതിന്‌ കാഠിന്യമുണ്ടാക്കുന്നത്‌. കാര്‍ബണിന്‍െറ അളവില്‍ വ്യത്യാസംവരുന്നതിനനുസരിച്ച്‌ ഇരുമ്പിന്‍െറ ഇലാസ്‌തികതയിലും കാഠിന്യത്തിലും വ്യത്യാസം വരുന്നു. പാശ്‌ചാത്യര്‍ക്ക്‌ ഇൗ വസ്‌തുത 18-ാം നൂറ്റാണ്ടില്‍ മാത്രമാണ്‌ മനസ്സിലായത്‌. ഉരുക്കിലെ കാര്‍ബണിന്‍െറ അളവനുസരിച്ച്‌ വ്യത്യസ്‌ത പേരുകളില്‍ അവ അറിയപ്പെടുന്നു. 0.5% മുതല്‍ 0.6% വരെ കാര്‍ബണ്‍ അടങ്ങിയ ഉരുക്കാണ്‌ ഹൈ കാര്‍ബണ്‍ സ്‌റ്റീല്‍.തമരുകളും സ്‌പ്രിങ്ങുകളും വാള്‍ തുടങ്ങിയ വയും ഉണ്ടാക്കാന്‍ ഇതാണ്‌ ഉത്തമം. 0.25% കാര്‍ബണ്‍ അടങ്ങിയ ഉരുക്കാണ്‌ മീഡിയം കാര്‍ബണ്‍ സ്‌റ്റീല്‍. 0.06% മുതല്‍ 0.25% വരെ കാര്‍ബണടങ്ങിയ ഇരുമ്പാണ്‌ സോഫ്‌റ്റ്‌ സ്‌റ്റീല്‍. അതുപോലെ നിര്‍ണായക താപനിലകളിലേക്ക്‌ ഉരുക്കിനെ ചൂടാക്കിയശേഷം തണുപ്പിക്കുമ്പോള്‍ ഇരുമ്പിന്‍െറ ക്രിസ്‌റ്റല്‍ ഘടനയില്‍ മാറ്റംവരുത്താം. ഇത്‌ ഇരുമ്പിന്‍െറ ആന്തരികഘടനയിലും ഗുണത്തിലും മാറ്റം വരുത്തുന്നു. ഇരുമ്പിന്‍െറ ബാഹ്യനിരയ്‌ക്കു മാത്രം മാറ്റം വരുത്തുന്ന പ്രത്യേകരീതിയും ഉണ്ട്‌. പതംകാച്ചല്‍, അനീലിങ്‌, ഹാര്‍ഡനിങ്‌ എന്നിവ ഇതില്‍ ചിലതാണ്‌.
ഇരുമ്പുയുഗകാലത്തെ നാണയങ്ങള്‍
നിഷ്‌കം, സുവര്‍ണം, ശതമാനം തുടങ്ങിയ സ്വര്‍ണനാണയങ്ങളും ശതമാനം, ശാന്തം, കാര്‍ഷാപണം, മാഷം മുതലായ വെള്ളിത്തുട്ടുകളും മാഷവും അതിന്‍െറ ഭിന്നങ്ങളുമായ ചെമ്പുതുട്ടുകളും ഇരുമ്പുയുഗകാലത്തെ കൃതികളില്‍ പരാമര്‍ശിക്കന്നുണ്ട്‌. 

Wednesday 22 May 2013

Class X Social science-II Chapter-8.വികസനവും സമൂഹവും

സ്‌റ്റോക്ക്‌ ഹോം സമ്മേളനം
പരിസ്‌ഥിതി സംരക്ഷണത്തിനും വികസനത്തിനുമുള്ള ആദ്യലോകസമ്മേളനം 1972 ല്‍ സ്വീഡന്‍െറ തലസ്‌ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ വച്ചുനടന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്‌ധി ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തെ തുടര്‍ന്നാണ്‌ ഇന്ത്യയില്‍ പരിസ്‌ഥിതിസംരക്ഷണനിയമങ്ങള്‍ വ്യാപകമായി നിര്‍മ്മിക്കപ്പെട്ടത്‌. വനം-പരിസ്‌ഥിതി മന്ത്രാലയം, മലിനീകരണനിയന്ത്രണബോര്‍ഡുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്‌ ഇത്തരം നിയമങ്ങളുടെ ചുവടുപിടിച്ചാണ്‌.

റേച്ചല്‍ കാര്‍സണ്‍

രണ്ടാംലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ സുസ്‌ഥിരവികസനം എന്ന കാഴ്‌ചപ്പാടിന്‌ പ്രാധാന്യം ലഭിക്കുന്നത്‌. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടവും ഉല്‍പ്പാദനവര്‍ദ്ധനവും പരിസ്‌ഥിതിക്ക്‌ പല തരത്തില്‍ വിനാശകാരണമായി. കീടനാശിനികളുടെ വ്യാപകമായ ഉപയോഗംമൂലം നിരവധി ഇനം പക്ഷികള്‍ ചത്തൊടുങ്ങുകയും ജലാശയങ്ങള്‍ മലിനമാകുകയും ചെയ്‌തു. ഇതേതുടര്‍ന്നാണ്‌ 1962ല്‍ റേച്ചല്‍ കാര്‍സണ്‍ തന്‍െറ വിഖ്യാതമായ `സൈലന്‍റ്‌ സ്‌പ്രിംഗ്‌ ' രചിച്ചത്‌. ഇത്‌ കീടനാശിനി ഉപയോഗത്തിനെതിരെ പ്രതിഷേധം ശക്‌തമാക്കി. ഇതേത്തുടര്‍ന്ന്‌ പരിസ്‌ഥിതി സംരക്ഷണമെന്ന ലക്ഷ്യത്തോടെ ലോകത്ത്‌ നിരവധി സംഘടനകള്‍ പ്രവര്‍ത്തനം വിപുലമാക്കി. ആധുനിക പരിസ്‌ഥിതിപ്രസ്‌ഥാനത്തിന്‍െറ മാതാവായി റേച്ചല്‍ കാര്‍സണ്‍ അറിയപ്പെടുന്നു. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട പരിസ്‌ഥിതി ചര്‍ച്ചകളില്‍ റേച്ചല്‍ കാര്‍സണിന്‍െറ പരോക്ഷസ്വാധീനം വ്യക്‌തമായി കാണാം. 

Class X Social science-II Chapter-2. ഭൂമിശാസ്‌ത്രത്തിലെ നൂതനസങ്കേതങ്ങള്‍

 ഗാസ്‌പാഡ്‌ ഫെലിക്‌സ്‌ ടോര്‍ണാഷന്‍
1858ല്‍ ഫ്രഞ്ച്‌ ഛായാഗ്രാഹകനായ ഗാസ്‌പാഡ്‌ ഫെലിക്‌സ്‌ ടോര്‍ണാഷന്‍ തന്‍െറ ബലൂണ്‍ യാത്രയ്‌ക്കിടയില്‍ ഭൂതലത്തിന്‍െറ ചിത്രമെടുത്തതോടെയാണ്‌ ആകാശീയ ഛായാഗ്രഹണത്തിന്‌ തുടക്കം കുറിച്ചത്‌.
ഭൂകമ്പം പ്രവചിക്കാന്‍ ഭൂമി തുരക്കുന്നു
ഭൂകമ്പം, സുനാമി തുടങ്ങിയ അതി വിനാശകാരികളായ ഭൗമപ്രതിഭാസങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെങ്കില്‍ അപകടതീവ്രത കുറയ്‌ക്കാനാവും. ഇതിനായി അന്തരാഷ്‌ട്രതലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. നമ്മുടെ രാജ്യവും പുതിയൊരു ഭൂകമ്പപ്രവചന സംവിധാനം തയാറാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമി തുരന്ന്‌ അതിലൂടെ പ്രത്യേകതരം റോബോട്ടുകളെ ഇറക്കിയാണ്‌ നിരീക്ഷണ സംവിധാനം തയാറാക്കുക. മഹാരഷ്‌ട്രയിലെ കൊയ്‌ന എന്ന സ്ഥലത്താണ്‌ ഇത്‌ ഒരുക്കിയിരിക്കുന്നത്‌. ഒരു വന്‍ അണക്കെട്ട്‌ സ്ഥിതിചെയ്യുന്ന കൊയ്‌ന ഭൂകമ്പസാധ്യത ഏറ്റവുമധികമുള്ളമേഖലകളുടെ ഗണത്തില്‍പ്പെടുന്നതാണ്‌. അതുകൊണ്ടാണ്‌ പുതിയ പദ്ധതിക്ക്‌ കൊയ്‌ന തെരഞ്ഞെടുത്ത്‌. 

ഡേറ്റാബേസ്‌ മാനേജ്‌മെന്‍റ്‌ സിസ്‌റ്റം (DBMS)
ഏതെങ്കിലും ഒരുപ്രത്യേക രീതിയില്‍ യുക്‌തിക്കനുസരിച്ച്‌ സംയോജിത രൂപത്തില്‍ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങളുടെ സഞ്ചയത്തെ ഡേറ്റാബേസ്‌ (Database) എന്നുപറയുന്നു. ടെലിഫോണ്‍ ഡയറക്‌ടറി, ലൈബ്രറി കാറ്റലോഗ്‌, ഗ്രന്ഥസൂചി തുടങ്ങിയവയൊക്കെ ഡേറ്റാബേസ്‌ ആണെന്നു പറയാം. കമ്പ്യൂട്ടറുകള്‍ ഇത്തരം വിവരസഞ്ചയങ്ങളുടെ നിര്‍മാണവും ഉപയോഗവും എളുപ്പമാക്കി. വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ അദ്‌ഭുതകരമായ പുരോഗതി ലോകത്തിന്‍െറ ഏതു കോണിലുള്ള കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക എന്നതും സുഗമമാക്കി. ഇപ്രകാരം ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധ്യമായവിധത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ള ഡേറ്റാബേസുകളെ ഒാണ്‍ലൈന്‍ ഡേറ്റാബേസുകള്‍ എന്നുവിളിക്കുന്നു. ഇപ്രകാരമുള്ള ഡേറ്റാബേസുകള്‍ നിര്‍മിക്കുവാനും കൈകാര്യം ചെയ്യുവാനും സഹായിക്കുന്ന സോഫ്‌റ്റ്‌ വെയറുകളെയാണ്‌ ഡേറ്റാബേസ്‌ മാനേജ്‌മെന്‍റ്‌ സിസ്‌റ്റം എന്നു വിളിക്കുന്നത്‌. eg: ഫോക്‌സ്‌ബേസ്‌, ഫോക്‌സ്‌പ്രോ, ഒറാക്കിള്‍, എം.എസ്‌. ആക്‌സസ്‌.

GPS
ഭൗമോപരിതലത്തിലെ ഏതൊരു സ്‌ഥാനവും ഏതൊരു കാലാവസ്‌ഥയിലും ഏതു സമയത്തും കൃത്യമായി നിര്‍ണയിക്കുവാന്‍ ഇന്നു നിലവിലുള്ള ഒരേയൊരു സംവിധാനമാണ്‌ GPS. ഇതിന്‌ മൂന്ന്‌ ഭാഗങ്ങളാണുള്ളത്‌. ഭൂമിയെ വലംവയ്‌ക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍, കാറില്‍ ഘടിപ്പിക്കുകയോ കൈയില്‍ കൊണ്ടുനടക്കുകയോ ചെയ്യാവുന്ന ഭൂമിയിലെ സ്വീകരണ സംവിധാനം, ഉപഗ്രഹങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്ന ഭൗമ കേന്ദ്രങ്ങള്‍ എന്നിവയാണവ. GPS ഉപഗ്രഹങ്ങള്‍ പ്രേഷണം ചെയ്യുന്ന സിഗ്‌നലുകള്‍ GPS സ്വീകരണിയോടുകൂടിയ ഏതൊരാള്‍ക്കും സ്വീകരിക്കാം. ഈ സിഗ്‌നലുകളുടെ സഹായത്താല്‍ ഏതൊരു സ്‌ഥാനവും വളരെ കൃത്യത യോടെ നിര്‍ണയിക്കാം. ചരിത്രത്തിലെതന്നെ ഏറ്റവും അതിശയകരവും വിപ്ലവാത്‌മകവുമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ്‌ GPS. ഇതിന്‍െറ പുതിയ പല ഉപയോഗങ്ങളും കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. 

ഫിലിനും ചില ദുരന്തനിവാരണപാഠങ്ങളും... 

എന്തിനാണിത്ര പണം ചെലവാക്കി ഉപഗ്രഹസംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്? കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി വന്‍ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്? മെച്ചപ്പെട്ട റഡാറുകള്‍ നിര്‍മ്മിച്ച് പരിപാലിച്ച്  അവ ഇരുപത്തിനാലു മണിക്കൂറും തുറന്നുവച്ചുകൊണ്ടിരിക്കുന്നത്? വലിയ തോതില്‍ പണം ശാസ്ത്രഗവേഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്? നമ്മള്‍ സാധാരണക്കാര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനെല്ലാം നല്ല മറുപടി ഈയടുത്തകാലത്ത് നമ്മള്‍ക്ക് കിട്ടിക്കഴിഞ്ഞു. നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ച് ഒഡീഷ സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചുഴലിക്കൊടുങ്കാറ്റിനെ നാം അതിജീവിച്ചപ്പോള്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കായി മുടക്കുന്ന പണം നമുക്ക് നൂറിരട്ടിയായി മുതലായി.



കുറച്ചുകാലം മുന്‍പുവരെ കാലാവസ്ഥാ പ്രവചനം നമുക്കൊരു നേരമ്പോക്കിനുള്ള വകയായിരുന്നു. കാരണം പ്രവചനങ്ങളൊന്നും അങ്ങ് ശരിയാകുന്നില്ല. ഒത്താല്‍ ഒത്തു എന്ന മട്ടിലിയിരുന്നു കാര്യങ്ങള്‍. എന്നാല്‍ കാലം മാറിയിരിക്കുന്നു. 1999 ല്‍ ഒഡീഷാ തീരത്ത് ഒരു ചുഴലിക്കാറ്റടിച്ചപ്പോള്‍ മരിച്ചത് പതിനയ്യായിരത്തിലേറെപ്പേരായിരുന്നു. 2013 ഒക്‌ടോബറില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷങ്ങള്‍ മരിച്ചേനെ. അതുണ്ടായില്ല. അതിനു കാരണം ഇന്ത്യയുടെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാര്‍ കൊടുങ്കാറ്റിന്റെ കൃത്യമായ വേഗതയും ഗതിയും കണക്കുകൂട്ടി പ്രവചിച്ചു. വിദേശത്തെ ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകൂട്ടലുകളെ നാം അവഗണിച്ചു. കാറ്റിന്റെ തീവ്രത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കുറച്ചു കാണുന്നു എന്ന ആരോപണമുണ്ടായി. എന്നിട്ടും, കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൃത്യമായ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കൃത്യമായ പ്രവചനം നടത്തുന്നതില്‍ വിജയിക്കുകയായിരുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ, ഏറ്റവും ആധുനികമായ, ഏറ്റവുമധികം വെല്ലുവിളികള്‍ നിറഞ്ഞ, കാലാവസ്ഥാപ്രവചനരംഗത്ത് ലോകത്തെ ഒന്നാംകിട സംവിധാനം ഈ രാജ്യത്തുണ്ട് എന്നതില്‍ ഇനി ലോകരാഷ്ട്രങ്ങള്‍ക്കു സംശയമുണ്ടാവുകയില്ല. തുടര്‍ന്ന് അരങ്ങേറിയത് ശാസ്ത്രീയമായ, അതിവിപുലമായ രക്ഷാപ്രവര്‍ത്തനമായിരുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ലോകത്തെ ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ മുന്നില്‍ തല ഉയര്‍ത്തി നിന്നു പറയാം, നമ്മളാണ് നമ്പര്‍ വണ്‍.


Class X Social science Chapter-3. സാമ്രാജ്യത്തിന്റെ വളര്‍ച്ച

സാമ്രാജ്യങ്ങളെക്കുറിച്ച്‌ ചരിത്രത്തില്‍ പല സ്ഥലങ്ങളിലും പ്രതിപാദിക്കുന്നുണ്ട്‌. അശോകസാമ്രാജ്യം, അലക്‌സാണ്ടറുടെ സാമ്രാജ്യം, മൗര്യസാമ്രാജ്യം എന്നിങ്ങനെ... എന്നാല്‍ സാമ്രാജ്യത്വം ഒരു പുതിയ അനുഭവമാണ്‌. വ്യവസായ വിപ്ലവത്തിന്റെ ആരംഭത്തോടെ ലോകത്ത്‌ വളര്‍ന്നുവന്ന പുതിയ പ്രതിഭാസം. ഉല്‍പാദനവും വിതരണവുമെല്ലാം ചില
നിശ്ചിത രാജ്യങ്ങളുടെ നിയന്ത്രണത്തിലായി. അതിലൂടെ ലോകസാമ്പത്തിക മേഖലയുടെ മുഴുവന്‍ നിയന്ത്രണവും ഇൗ രാജ്യങ്ങളുടെ കൈവശം വന്നുചേര്‍ന്നു.

യുവതുര്‍ക്കികള്‍
സുല്‍ത്താന്‍ അബ്‌ദുല്‍ ഹമീദ്‌ തുര്‍ക്കിയില്‍നിന്ന്‌ നാടുകടത്തിയ യുവാക്കളായ ഒട്ടനേകം ബുദ്ധിജീവികള്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും താമസിച്ചുകൊണ്ട്‌ തുര്‍ക്കിയില്‍ പാശ്‌ചാത്യമാതൃകയിലുള്ള രാഷ്‌ട്രീയ സാമൂഹികപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഇവരാണ്‌ യുവതുര്‍ക്കികള്‍ എന്നറിയപ്പെടുന്നത്‌. 
യൂറോപ്പിലെ രോഗി
ട്ടോമന്‍ സാമ്രാജ്യം (തുര്‍ക്കി) അതിശക്തമായ സാമ്രാജ്യമായി യൂറോപ്പില്‍ വളര്‍ന്നുവന്നെങ്കിലും 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അവരുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. തുര്‍ക്കിയുടെ പ്രദേശങ്ങളില്‍ ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, റഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കും കണ്ണുണ്ടായിരുന്നു. തകരുന്ന തുര്‍ക്കി യൂറോപ്പിലെ രോഗി എന്ന്‌ അറിയപ്പെട്ടു. തുര്‍ക്കിയെ സംബന്ധിച്ച പ്രശ്‌നങ്ങളാണ്‌ `പൗരസ്‌ത്യ യൂറോപ്യന്‍ സമസ്യ' എന്നപേരില്‍ അറിയപ്പെട്ടത്‌. 
വിയന്ന സമ്മേളനം, മെറ്റേര്‍ണിക്‌ വ്യവസ്‌ഥ
യൂറോപ്പില്‍ നെപ്പോളിയന്റെ പടയോട്ടവും, തൊഴിലാളി മുന്നേറ്റങ്ങളും രാജഭരണങ്ങളില്‍ ഭീതിപടര്‍ത്തി. 
പഴയ സമ്പ്രദായത്തിലുള്ള രാജഭരണങ്ങളുടെ പുനഃസ്ഥാപനത്തിനും, ജനകീയ വിപ്ലവങ്ങളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടി 1815ല്‍ വിയന്നയില്‍ ആസ്‌ട്രിയന്‍ ചാന്‍സലര്‍ മെറ്റേര്‍ണിക്കിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനമായിരുന്നു വിയന്ന സമ്മേളനം.  


മെസ്‌റ്റിസോസ്‌
യൂറോപ്യര്‍ക്ക്‌ തെക്കേ അമേരിക്കന്‍ വിവാഹബന്ധങ്ങളില്‍നിന്നും ഉണ്ടായ സന്തതിപരമ്പരകള്‍. യൂറോപ്യരുടേതായ പരിഗണനകള്‍ ഇവര്‍ക്ക്‌ തെക്കേ അമേരിക്കയില്‍ ലഭിച്ചില്ല. ക്രമേണ മെസ്‌റ്റിസോസ്‌ തെക്കെ അമേരിക്കയില്‍ നിര്‍ണ്ണായക ശക്തിയായി വളര്‍ന്നു.

Class X Social science Chapter-2.വിപ്ലവങ്ങളുടെ കാലം

യുദ്ധമൊരു വിപണി
യുദ്ധം ചിലരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിപണികൂടിയാണ്‌. ആഗോളതലത്തില്‍ ഒരു വന്‍ ബിസിനസായി ആയുധക്കച്ചവടം മാറിയിട്ടുണ്ട്‌. ഒന്നാം ലോകയുദ്ധാനന്തരം ആയുധവും ഭക്ഷണവും വിറ്റ്‌ ഇങ്ങനെ സമ്പന്നമായൊരു രാഷ്‌ട്രമാണ്‌ അമേരിക്ക. യുദ്ധം കഴിഞ്ഞപ്പോഴേക്കും മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുടെ കടക്കാരായിമാറി. 
നീണ്ട പാര്‍ലമെന്റ്‌'
സ്‌കോട്ട്‌ലാന്റുമായി നടന്ന യുദ്ധംമൂലം ഇംഗ്ലണ്ടിന്‌ കൂടുതല്‍ പണത്തിന്‌ ആവശ്യം വന്നു. പുതിയ നികുതിനിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനായി 1640ല്‍ രാജാവ്‌ വീണ്ടും പാര്‍ലമെന്റ്‌ വിളിച്ചുചേര്‍ത്തു. ഇംഗ്ലീഷ്‌ചരിത്രത്തിലെ ഏറ്റവും കൂടിയ കാലം നിലനിന്ന പാര്‍ലമെന്റായിരുന്നു ഇത്‌. ചരിത്രപ്രധാനമായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍. രാജാവിനെതിരെ അത്‌ വിജയകരമായി ആഭ്യന്തര യുദ്ധം നയിച്ചു. രാജകീയ സ്വേച്ഛാധിപത്യത്തെ ഇംഗ്ലണ്ടില്‍ നിന്നും തച്ചുടച്ചു. ചാള്‍സ്‌ ഒന്നാമനെ കഴുമരത്തിലേറ്റിയതും ഇൗ `നീണ്ട പാര്‍ലമെന്റ്‌' ആയിരുന്നു. 
മഹത്തായ വിപ്ലവം
 ചാള്‍സ്‌ രണ്ടാമന്‍ 
രാജവാഴ്‌ച പുനഃസ്‌ഥാപിക്കപ്പെട്ട 1660 മുതല്‍ 1685 വരെ ഇംഗ്ലണ്ടില്‍ ചാള്‍സ്‌ രണ്ടാമന്‍ പാര്‍ലമെന്‍റിന്‍െറ സഹായ ത്തോടെയാണ്‌ ഭരണം നടത്തിയിരുന്നത്‌. എന്നാല്‍ 1685 മുതല്‍ 1688വരെ ഭരണം നടത്തിയ ജയിംസ്‌ രണ്ടാമനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ അദ്ദേഹം ഫ്രാന്‍സിലേക്ക്‌ ഒളിച്ചോടി. 1688ല്‍ ജയിംസിന്‍െറ പുത്രിയായ മേരിയെയും ഭര്‍ത്താവ്‌ വില്യമിനെയും പാര്‍ലമെന്‍റ്‌ ബ്രിട്ടീഷ്‌ കിരീടാവകാശികളാക്കി. പ്രത്യേകിച്ച്‌ പ്രക്ഷോഭങ്ങളോ രക്‌തച്ചൊരിച്ചിലോ കൂടാതെ ഇംഗ്ലണ്ടില്‍ ഉണ്ടായ ഈ ഭരണമാറ്റം മഹത്തായ വിപ്ലവം അല്ലെങ്കില്‍ രക്‌തരഹിതവിപ്ലവം എന്നറിയപ്പെട്ടു. 

കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ
1848ല്‍ ജര്‍മ്മന്‍ തത്വചിന്തകരായ കാള്‍ മാര്‍ക്‌സും ഫ്രെഡറിക്‌ ഏംഗല്‍സും തൊഴിലാളിവര്‍ഗത്തിന്റെ സുസ്ഥിതിക്കുവേണ്ടി രൂപം കൊടുത്ത നൂതനാശയങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലൂടെ അവതരിപ്പിച്ചു. ലോകത്താകമാനമുള്ള തൊഴിലാളി വര്‍ഗം സംഘടിക്കുവാനും മുതലാളിത്ത വ്യവസ്ഥിതിയെ തകര്‍ക്കുവാനും ആഹ്വാനം ചെയ്‌ത ഇവര്‍ സോഷ്യലിസ്റ്റ്‌ ആശയത്തിന്റെ വക്താക്കളായിരുന്നു.
അവകാശ നിയമം -1689
ഇംഗ്ലണ്ടിലെ കിരീടം വില്യമിനും മേരിക്കും നല്‍കുമ്പോള്‍ പാര്‍ലമെന്റിന്റെ അധികാരവും പ്രൊട്ടസ്‌റ്റന്റ്‌ മതവും സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ പാര്‍ലമെന്റ്‌ എടുത്തിരുന്നു. ഇതിനുവേണ്ടി 1689ല്‍ നടത്തിയ അവകാശപ്രഖ്യാപനം പിന്നീട്‌ നിയമമാക്കി അംഗീകരിച്ചു.
അവകാശ നിയമം - പ്രധാന അനുശാസനങ്ങള്‍
  • ഇംഗ്ലണ്ടിലെ രാജാവോ, രാജ്ഞിയോ ആവുന്ന ആള്‍ ഒരു ആംഗ്ലിക്കന്‍ മതവിശ്വാസി ആയിരിക്കണം.
  • രാജാവ്‌ തന്റെ രാജ്യത്തെ നിയമങ്ങള്‍ തന്നിഷ്‌ടപ്രകാരം റദ്ദുചെയ്യാന്‍ പാടില്ല.
  • പാര്‍ലമെന്റിന്റെ സമ്മതം കൂടാതെ നികുതി ചുമത്തരുത്‌.
  • രാജാവിന്‌ പരാതികള്‍ എഴുതി സമര്‍പ്പിക്കാന്‍ പ്രജകള്‍ക്ക്‌ അവകാശമുണ്ടായിരിക്കും.
  • പാര്‍ലമെന്റ്‌ ഇടയ്‌ക്കിടെ വിളിച്ചുചേര്‍ക്കണം.
വിയന്ന സമ്മേളനത്തിന്റെ രാഷ്‌ട്രീയപ്രാധാന്യം
നെപ്പോളിയന്‍ മാറ്റിമറിച്ച യൂറോപ്പിലെ രാഷ്‌ട്രീയ ഭൂപടം മാറ്റി എഴുതാന്‍ ആസ്‌ട്രിയന്‍ ചാന്‍സലറായ മെറ്റേര്‍ണിക്കിന്റെ നേതൃത്വത്തില്‍ 1815ല്‍ വിയന്നയില്‍ ചേര്‍ന്ന സമ്മേളനമായിരുന്നു വിയന്ന സമ്മേളനം. ഫ്രഞ്ചുവിപ്ലവവും നെപ്പോളിയന്റെ ഭരണപരിഷ്‌കാരങ്ങളും യൂറോപ്പിലെ രാജഭരണത്തെ ഭീതിയില്‍ ആഴ്‌ത്തിയിരുന്നു. ഫ്രാന്‍സ്‌ തുറന്നുവിട്ട ആശയഭൂതം തങ്ങളെയും പിടികൂടുമോ എന്ന്‌ അവര്‍ ഭയപ്പെട്ടു. നെപ്പോളിയന്റെ ആക്രമണത്തോടെ തകര്‍ന്ന രാജഭരണങ്ങള്‍ പുനഃസ്ഥാപിക്കാനും യൂറോപ്പില്‍ വളര്‍ന്നുവന്ന ദേശീയതയേയും, ജനാധിപത്യബോധത്തേയും തകര്‍ക്കാനും വിയന്ന സമ്മേളനത്തിന്‌ കഴിഞ്ഞു

Tuesday 14 May 2013

Class V Social science Chapter-1. ആശ്രിതരുടെ സങ്കടം

കൃഷി
കാര്‍ഷികമേഖലയ്‌ക്ക്‌ ഉൗന്നല്‍ നല്‍കിയിരിക്കുന്ന ഒരു സാമ്പത്തിക വ്യവസ്‌ഥിതിയാണ്‌ കേരളത്തിലുള്ളത്‌. കാര്‍ഷിക വിളകളുടെ വിലയിടിവും വിദേശത്തുനിന്നുള്ള കാര്‍ഷിക വിളകളുടെ കടന്നുകയറ്റവും ഇൗ മേഖലയ്‌ക്ക്‌ ഏറെ വെല്ലുവിളികള്‍ സൃഷ്‌ടിച്ചിരിക്കുന്നു. വയലേലകള്‍ നികത്തപ്പെടുന്നത്‌ നിത്യസംഭവമായി മാറിയത്‌ കാര്‍ഷികമേഖലയുടെ തകര്‍ച്ചയെ വ്യക്‌തമാക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെ കൃഷിയില്‍നിന്നും നാണ്യവിളകളിലേക്കുള്ള പ്രകടമായ മാറ്റം കഴിഞ്ഞ കുറെക്കാലമായി കേരളത്തില്‍ കണ്ടുവരുന്നു. ദേശീയ ശരാശരിക്കും താഴെയാണ്‌ കേരളത്തിലെ കാര്‍ഷിക ഉല്‌പാദനവും ഉല്‌പാദനക്ഷമതയും.
1950കളില്‍ നമുക്കാവശ്യമുള്ള ഭക്ഷ്യവസ്‌തുക്കളുടെ പകുതിയോളം ഇവിടെ ഉല്‌പാദിപ്പിച്ചിരുന്നു. ഇന്നിത്‌ നാലിലൊന്നില്‍ താഴെയായി കുറഞ്ഞിരിക്കുന്നു. നെല്‍കൃഷിയുടെ വിസ്‌താരത്തില്‍ അനുദിനം കുറവ്‌ വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കൃഷി ഇന്നൊരു പ്രതിസന്‌ധിയിലാണെന്നുതന്നെ പറയാം. 


ഗോതമ്പ്‌
ഒരു പ്രധാന ഭക്ഷ്യഇനമായ ഗോതമ്പ്‌, ഗ്രാമിനെ സസ്യകുലത്തിലെ ട്രിറ്റിക്കം ജീനസില്‍പ്പെടുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇന്ത്യ, ചൈന, ഈജിപ്‌ത്‌, പാലസ്‌തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഗോതമ്പ്‌ കൃഷി ചെയ്‌തിരുന്നു. വടക്കുപടിഞ്ഞാറെ ഇന്ത്യയാണ്‌ ഗോതമ്പിന്‍െറ ഉത്‌ഭവസ്‌ഥാനം എന്നൊരു വാദമുണ്ട്‌. 


കൃഷിയോടനുബന്‌ധിച്ചുള്ള
ചില ഉത്‌സവങ്ങളും ആചാരങ്ങളും

  • പുത്തരി: ആണ്ടുതോറും ആദ്യത്തെ വിളവെടുപ്പ്‌ കഴിഞ്ഞ്‌ പുന്നെല്ലരി ഭക്ഷിച്ചു തുടങ്ങുന്ന ചടങ്ങ്‌.
  • ഇല്ലംനിറ: പുത്തന്‍നെല്‍ക്കതിര്‍ നല്ല മുഹൂര്‍ത്തം നോക്കി ഗൃഹങ്ങളില്‍ കയറ്റി പൂജിക്കുന്ന ചടങ്ങ്‌.
  • ഉച്ചാറല്‍: കൃഷിക്കാലം കഴിയുന്ന മകരമാസാന്ത്യത്തില്‍ ആ വര്‍ഷത്തെ കൃഷിക്കാലം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുന്ന ഉത്‌സവം.
  • കതിരുവേല: ഒരുതരം വിളവെടുപ്പുത്‌സവം. ഓലകൊണ്ട്‌ മെടഞ്ഞുണ്ടാക്കുന്ന കൂടകള്‍ നെല്‍ക്കതിര്‍കൊണ്ട്‌ അലങ്കരിച്ച്‌, മുളയില്‍ തൂക്കി, പാട്ടുപാടിക്കൊണ്ട്‌ ഭഗവതിക്കാവുകളില്‍ വരികയും കളിക്കാര്‍ കൈ കോര്‍ത്തുപിടിച്ച്‌ താളം ചവിട്ടിക്കളിക്കുകയും ചെയ്യും.
  • കതിരുകാള നൃത്തം: ദക്ഷിണകേരളത്തിലെ നെല്‍ക്കൃഷിക്കാര്‍ക്കിടയില്‍ നിലവിലുള്ള ഒരു കാര്‍ഷികനൃത്തം. നെല്‍ക്കതിര്‍കൊണ്ട്‌ കാളയുടെ മാതൃകയുണ്ടാക്കി, കെട്ടുകാഴ്‌ചയായി വാദ്യഘോഷത്തോടുകൂടി ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കും. കൃഷിക്കും ഗോസംരക്ഷണത്തിനും ഇത്‌ നല്ലതാണെന്നാണ്‌ പ്രാചീന വിശ്വാസം. 
Festivals and rituals associated with agriculture
  • Puthari: A ritual conducted every year when the grains of the first harvest are consumed.
  • Illamnira: Poojas are offered after paddy, from the first harvest, is brought into the house at an auspicious time.
  • Ucharal: This is a festival to announce the end of the agricultural season of that year. It is held at the end of the month of Makaram.
  • Kathiruvela: A type of harvest festival. Dancers holding hands and stepping in rhythm dance with ecstasy and go in a procession carrying umbrellas made of palm fronds and decorated with sheaves of paddy to temples.
  • Kathirukala dance: A dance form existing among the farmers in southern Kerala. An image of ox made out of the ears of corn is taken out in a procession to temples accompanied by music and dance as an offering to the deity. It was believed that this ritual dance was good for the cattle as well as the crops.

Monday 13 May 2013

Class VI Chapter-1. പശച്‌ചിമഘട്ടത്തിലൂടെ...

നീര്‍വാര്‍ച്ചാപ്രദേശം
മലഞ്ചെരിവുകളില്‍ നിന്നും മറ്റും താഴേക്കൊഴുകുന്ന വെള്ളമാണല്ലോ നദികള്‍ക്കു കിട്ടുന്നത്‌. ഇങ്ങനെ നദികളിലേക്ക്‌ വെള്ളമെത്തിക്കുന്ന പ്രദേശമാണ്‌ നീര്‍വാര്‍ച്ചാപ്രദേശം. 78 കിലോമീറ്റര്‍ നീളമുള്ള മീനച്ചിലാറിന്‍െറ നീര്‍വാര്‍ച്ചാ പ്രദേശം 1272 ചതുരശ്ര കിലോമീറ്ററാണ്‌.
മഴക്കാടുകള്‍
കനത്തമഴയും കൊടുംചൂടും അനുഭവപ്പെടുന്ന ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ ഇടതൂര്‍ന്ന്‌ വനങ്ങള്‍ വളരുന്നു. ഇവയാണ്‌ മഴക്കാടുകള്‍ എന്നറിയപ്പെടുന്നത്‌. ഇവിടെ ധാരാളം വന്യമൃഗങ്ങളും ക്ഷുദ്രജന്തുക്കളും കാണപ്പെടുന്നു. ഉഷ്‌ണമേഖല മഴക്കാടുകളുടെ അനുപമ സാന്നിധ്യമാണ്‌ കേരളത്തിലെ വനങ്ങളുടെ പ്രത്യേകത.
നൂറു പിന്നിട്ടവര്‍
കേരളത്തില്‍ ആകെയുള്ള 44 നദികളില്‍ നൂറു കിലോമീറ്ററിലധികം ഒഴുകുന്ന നദികളുടെ എണ്ണം പതിനൊന്നു മാത്രമാണ്‌. ഇവയില്‍ തന്നെ ഇരുനൂറു കിലോമീറ്ററിലധികം ഒഴുകുന്നവ രണ്ടെണ്ണം മാത്രമാണ്‌ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍, ചാലക്കുടിപ്പുഴ, കടലുണ്ടിപ്പുഴ, അച്ചന്‍കോവിലാറ്‌, കല്ലടയാറ്‌, മുവാറ്റുപുഴയാറ്‌, വളപട്ടണംപുഴ, ചന്ദ്രഗിരിപ്പുഴ എന്നിവയാണ്‌ ഓട്ടത്തില്‍ സെഞ്ച്വറി തികച്ചവര്‍. ഇരുനൂറു കിലോമീറ്റര്‍ കടന്നവരുടെ കൂട്ടത്തില്‍ പെരിയാറും ഭാരതപ്പുഴയും മാത്രം.
പുഴമൊഴികള്‍
പുഴയുമായി ബന്‌ധപ്പെട്ട ചില പഴമൊഴികള്‍
1. പുഴ ഒഴുകിയാല്‍ കടലിലോളം
2. ആറുകവിഞ്ഞേ തോട്ടില്‍ പായൂ.
3. ആറ്റിലിറങ്ങിയവനേ ആഴമറിയൂ.
4. അണമുറിഞ്ഞവെള്ളം നോക്കി അലച്ചിട്ടെന്തുകാര്യം
5. തോണിയക്കരെ തുഴയിക്കരെ.
6. തലയ്‌ക്കുമീതെ വെള്ളം വന്നാല്‍ അതുക്കുമീതേ തോണി.
7. ഒഴുക്കുനീറ്റില്‍ അഴുക്കില്ല.
8. ആഴമറിഞ്ഞേ കാലുവയ്‌ക്കാവൂ.
മെലിയുന്ന കായല്‍

വേമ്പനാടു കായല്‍ ദിനംപ്രതി ചെറുതായിക്കൊണ്ടിരിക്കുകയാണ്‌. 19-ാം നൂറ്റാണ്ടില്‍ 36,500 ചതുരശ്ര ഹെക്‌ടര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നൂറ്റിയറുപത്‌ വര്‍ഷംകൊണ്ട്‌ വേമ്പനാട്ടുകായല്‍ മൂന്നില്‍ രണ്ടായി ചുരുങ്ങിയിരിക്കുന്നു. ആദ്യകാലത്ത്‌ കൃഷിക്കുമാത്രമായിരുന്നു കായല്‍ നികത്തിയിരുന്നതെങ്കില്‍ ഇന്നു വ്യാവസായികാവശ്യത്തിനും സ്വകാര്യാവശ്യത്തിനുമൊക്കെ കായല്‍ നികത്തുന്നു.

Friday 10 May 2013

Class VII Chapter 1. മണ്ണിനെ പൊന്നാക്കാന്‍

കൃഷിയുടെ ഉത്‌ഭവം:

മധ്യപൗരസ്‌ത്യദേശത്താണ്‌ കൃഷി ആദ്യമായി ആരംഭിച്ച തെന്നു വിശ്വസിക്കപ്പെടുന്നു. ധാന്യം കൃഷിചെയ്‌തവര്‍ ഉപേക്ഷിച്ച വൈക്കോലും മറ്റും മൃഗങ്ങളെ ആകര്‍ഷിക്കുകയും അത്‌ മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ കാരണമാവുകയും ചെയ്‌തിരിക്കാം. കൊയ്‌ത്തിന്‌ ഉപയോഗിച്ച അരിവാളിന്‍െറ മാതൃക അവര്‍ക്കു കിട്ടിയത്‌ പല്ലിന്‍െറ നിരയുടെ രൂപത്തില്‍ നിന്നാകാം. കതിര്‍മണികള്‍ ശേഖരിക്കുമ്പോള്‍ വീണുപോകുന്ന വിത്തുകള്‍ വീണ്ടും സസ്യങ്ങള്‍ ഉണ്ടാകാനും വിളവുനല്‌കാനും ഇടയായതുകണ്ടിട്ടാകാം കൃഷിചെയ്യാന്‍ മനുഷ്യന്‍ തയാറായത്‌. ജീവിക്കാനും കൃഷിചെയ്യാനും ആവശ്യമുള്ള വെള്ളം കിട്ടാന്‍ സൗകര്യമുള്ളത്‌ നദീതീരങ്ങളിലായതുകൊണ്ട്‌ കൃഷിയും താമസവും ആദ്യം ഉണ്ടായതും നദീതീരങ്ങളിലാണ്‌. വേരുകള്‍ കുത്തിയിളക്കാന്‍ ആദ്യകാലത്ത്‌ കുഴിവടി എന്ന ഉപകരണം ഉപയോഗിച്ചിരുന്നു. ധാന്യസംഭരണം സ്‌ത്രീകളുടെ ജോലിയായിരുന്നു. ഭക്ഷണമുണ്ടാക്കുന്നതില്‍ കൃഷിക്ക്‌ നായാട്ടിനേക്കാള്‍ പ്രാധാന്യം ലഭിച്ചപ്പോള്‍ സ്‌ത്രീകളുടെ പദവി ഉയര്‍ന്നു. മനുഷ്യനെ ഒരു സമൂഹജീവിയാക്കാന്‍ പ്രേരിപ്പിച്ച പ്രധാനഘടകമായിരുന്നു കൃഷി.

പാട്ടം
ഉല്‌പന്നത്തിന്‍െറ വാര്‍ഷികവിഹിതമായി ഭൂവുടമകള്‍ക്ക്‌ കുടിയാനില്‍ നിന്നും കിട്ടുന്ന ധാന്യം അല്ലെങ്കില്‍ പണമാണ്‌ പാട്ടം. കൃഷിയുടെ വിസ്‌തീര്‍ണത്തിലും വിളവിന്‍െറ തോതിനുമനുസരിച്ച്‌ കരം ചുമത്തുക എന്ന സമ്പ്രദായം പ്രാചീന കാലം മുതല്‍ നിലവിലുണ്ടായിരുന്ന നില നികുതിയാണ്‌.
ജന്മിത്തം അവസാനിക്കുന്നു
എല്ലാത്തരത്തിലുമുള്ള ജന്മി - കുടിയാന്‍ ബന്‌ധങ്ങളും റദ്ദാക്കുന്നതും കുടികിടപ്പുകാര്‍ക്കും യഥാര്‍ത്ഥ കര്‍ഷകനും ഭൂമിയുടെ ഉടമാവകാശം വ്യവസ്‌ഥ ചെയ്യുന്നതുമായ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്‌ 1970ലാണ്‌. കേരളത്തില്‍ സമഗ്രമായ ഒരു ഭൂപരിഷ്‌കരണനിയമം നിര്‍മ്മിച്ചത്‌ 1963ലാണ്‌. ഇൗ നിയമത്തിലെ പഴുതുകള്‍ അടച്ചുകൊണ്ട്‌ 1969ലെ ഇ.എം.എസ്‌. മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായ കെ.ആര്‍. ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച്‌ പാസാക്കിയതാണ്‌ ഭൂപരിഷ്‌കരണ ഭേദഗതി നിയമം. ?ഇന്ത്യക്കാകെ മാതൃക? എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഇൗ നിയമത്തോടെ കേരളത്തില്‍ ജന്മിത്വം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഇ.എം.എസ്‌. മന്ത്രിസഭയാണ്‌ ഭേദഗതി നിയമം കൊണ്ടുവന്നതെങ്കിലും പാസ്സാക്കിയ ഉടനെ രാജിവച്ചതിനാല്‍ അത്‌ പ്രായോഗികമാക്കാനുള്ള ദൗത്യം അച്യുതമേനോന്‍ മന്ത്രിസഭയ്‌ക്കായിരുന്നു.