Christmas Exam


Labour India Info World

Monday 29 April 2013

Class IX Social science II Chapter-1. നമ്മുടെ അന്തരീക്ഷം

അന്തരീക്ഷത്തിന്‍െറ ഉദ്‌ഭവം
അന്തരീക്ഷത്തിന്‍െറ രൂപീകരണത്തിന്‌ ഭൂമിയോളംതന്നെ പഴക്കമുണ്ട്‌. സൗരയൂഥത്തിന്‍െറ രൂപീകരണ വേളയില്‍ സൂര്യനില്‍നിന്നും വേര്‍പെട്ടു എന്നുകരുതുന്ന ചുട്ടുപഴുത്ത വാതകപിണ്‌ഡമായിരുന്ന ഭൂമിയുടെ ഉപരിതല ഊഷ്‌മാവ്‌ 1000o C ലും അധികമാണെന്ന്‌ പറയപ്പെടുന്നു. പിന്നീട്‌ ഈ വാതകപിണ്‌ഡം തണുക്കുവാന്‍ തുടങ്ങി. ഭൂവല്‍ക്കപാളി രൂപംകൊണ്ടു. ഭൂവല്‍ക്കപാളിയില്‍ നിന്നും വാതകങ്ങള്‍ - നൈട്രജന്‍, ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്‌ തുടങ്ങിയവ മുകളിലേക്ക്‌ വമിക്കുവാന്‍ തുടങ്ങി. ഇവയൊക്കെ ഗുരുത്വാകര്‍ഷണഫലമായി നിശ്‌ചിത ഉയരത്തില്‍ ഭൂമിയെ വലയംചെയ്‌ത്‌ സ്‌ഥിതിചെയ്‌തു. ആദ്യകാല അന്തരീക്ഷം ഈ അവസ്‌ഥയിലായിരുന്നു. പിന്നീട്‌ വളരെക്കാലം നീണ്ടുനിന്ന മഴയുടെ ഫലമായി അന്തരീക്ഷവായുവിലടങ്ങിയിരിക്കുന്ന നീരാവിയുടെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്‍െറയും വികേന്ദ്രീകരണത്തിന്‌ കാരണമായി. നാം ഇന്നു കാണുന്ന അന്തരീക്ഷഘടന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയതിനുശേഷമാണ്‌ ഇപ്പോഴത്തെ രൂപത്തില്‍ ആയത്‌. 

അന്തരീക്ഷത്തിന്‍െറ പ്രയോജനങ്ങള്‍

  • സൂര്യനില്‍നിന്നും പ്രവഹിക്കുന്ന തീവ്രരശ്‌മികള്‍ക്കെതിരെ ഒരു പരിചയായി പ്രവര്‍ത്തിക്കുന്നു.
  • അമിതമായി ചൂടുപിടിക്കാതെ ഭൂമിയെ രക്ഷിക്കുന്നു.
  • അന്തരീക്ഷത്തിലെ വായുപ്രവാഹങ്ങളും കാറ്റുകളും ഒരു പ്രദേശത്തെ അമിതമായ ചൂടോ തണുപ്പോ ഉണ്ടാകാതെ സംരക്ഷിക്കുന്നു.
  • ഒരു പ്രദേശത്തിലെ അന്തരീക്ഷസ്‌ഥിതിയേയും കാലാവസ്‌ഥയേയും സ്വാധീനിക്കുന്ന നിര്‍ണായകഘടകമാണ്‌ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന നീരാവി.
  • റേഡിയോതരംഗങ്ങളുടെ പ്രക്ഷേപണത്തെ സഹായിക്കുന്നു.
  • ഉല്‍ക്കാപതനത്തില്‍നിന്നും ഭൂമിയെ രക്ഷിക്കുന്നു.

അന്തരീക്ഷത്തിലെ വാതകങ്ങള്‍
  1. നൈട്രജന്‍ - 78.084%
  2. ഓക്‌സിജന്‍ - 20.9476%
(അന്തരീക്ഷത്തിന്‍െറ ആകെ വ്യാപ്‌തത്തിന്‍െറ 99 ശതമാനവും നൈട്രജനും ഓക്‌സിജനും
കൂടി ഉള്‍ക്കൊള്ളുന്നു)
(കാര്‍ബണ്‍ ഡയോക്‌സൈഡ്‌, ആര്‍ഗൊണ്‍, നിയോണ്‍, ഹീലിയം, മീഥെയിന്‍, ഓസോണ്‍,
ക്രിപ്‌റ്റോണ്‍, ഹൈഡ്രജന്‍, സിനോണ്‍ ഇവയെല്ലാം കൂടി ഒരു ശതമാനത്തില്‍ കുറവാണ്‌)


ഓസോണ്‍പാളി
സാധാരണ ഓക്‌സിജനില്‍നിന്നും വ്യത്യസ്‌തമായി മൂന്ന്‌ തന്മാത്രകളടങ്ങുന്ന ഓക്‌സിജന്‍െറ രൂപമാണ്‌ ഓസോണ്‍. ഭൂമിയുടെ ഒരു രക്ഷാകവചമാണിത്‌. സ്‌ട്രാറ്റോസ്‌ഫിയറിലാണ്‌ ഓസോണ്‍പാളി കാണപ്പെടുന്നത്‌.
ഓസോണ്‍പാളികൊണ്ടുള്ള പ്രയോജനങ്ങള്‍
  • സൂര്യനില്‍നിന്നുള്ള വിനാശകാരിയായ അള്‍ട്രാവയലറ്റ്‌ രശ്‌മികളെ ഓസോണ്‍പാളി ആഗിരണം ചെയ്യുന്നു.
  • അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ഭൂമിയില്‍ നേരിട്ട്‌ പതിച്ചാല്‍ മനുഷ്യരില്‍ കാന്‍സര്‍, അന്‌ധത, അകാലവാര്‍ദ്ധക്യം തുടങ്ങിയവ ഉണ്ടാകും.
  • ഓസോണ്‍പാളി അന്തരീക്ഷത്തിലെയും ഭൗമോപരിതലത്തിലെയും താപനില നിയന്ത്രിക്കുന്നു. അതുവഴി കാലാവസ്‌ഥയെ സ്വാധീനിക്കുന്നു.
  • ഓസോണ്‍പാളി ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ ഊഷ്‌മാവ്‌ ഉയര്‍ന്ന്‌ മഞ്ഞുപാളികള്‍ ഉരുകുന്നതിനും വിനാശകരമായ കാലാവസ്‌ഥാവ്യതിയാനങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്‌തേനെ., 

ഭൂമിയില്‍ അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍...........
സൂര്യനില്‍നിന്നും ഹാനികരമായ കിരണങ്ങള്‍ ഭൂതലത്തില്‍ നിര്‍വിഘ്‌നം എത്തുമായിരുന്നു. ഭൗമോപരിതലം കൂടുതല്‍ ഉല്‍ക്കാപതനത്തിന്‌ വിധേയമാകുമായിരുന്നു. ഭൂമിയിലൊട്ടാകെ ചൂട്‌ കൂടിയ പകലും തണുപ്പേറിയ രാത്രിയും അനുഭവപ്പെടുമായിരുന്നു. 

Class IX Social science I Chapter-2. വെങ്കലത്തിന്റെ കണ്ടുപിടിത്തം

വെങ്കലയുഗ സംസ്‌കാരങ്ങള്‍
നവീനശിലായുഗം മനുഷ്യനെ നായാട്ടു ജീവിതത്തില്‍നിന്നും കാര്‍ഷിക ജീവിതത്തിലേക്ക്‌ എത്തിച്ചേരാന്‍ സഹായിച്ചു. കാര്‍ഷികവൃത്തി അടിസ്‌ഥാനമായി സ്വീകരിച്ചപ്പോള്‍ അവന്‍ കൂടുതല്‍ വളക്കൂറുള്ള മണ്ണും ജലസേചനസൗകര്യവും തേടി യാത്രതുടര്‍ന്നു. അതോടൊപ്പം ലോഹത്തിന്‍െറ ഉപയോഗം കൂടുതല്‍ കൃഷിഭൂമിയുടെ ആവശ്യകത സൃഷ്‌ടിച്ചു. അങ്ങനെയാണ്‌ നദീതടങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. കാര്‍ഷികവൃത്തിക്കുശേഷം കൂടുതല്‍ സമയം ലഭിച്ചപ്പോള്‍ പല പുതിയ വിനോദങ്ങളും ആരംഭിച്ചു. അതോടൊപ്പം കൃഷിഭൂമിക്കടുത്ത്‌ പാര്‍പ്പിടങ്ങള്‍ സ്‌ഥാപിക്കുകയും ചെയ്‌തു. ഇത്തരത്തിലുള്ള വാസസ്‌ഥലങ്ങള്‍ ഗ്രാമങ്ങളായി പരിണമിക്കുകയും അങ്ങനെ നദീതടങ്ങള്‍ വന്‍നാഗരികതകളുടെ തൊട്ടിലാവുകയും ചെയ്‌തു. ഇങ്ങനെ ഉടലെടുത്ത നാഗരികതകളായിരുന്നു നൈല്‍ നദീതടത്തിലെ ഈജിപ്‌ഷ്യന്‍ സംസ്‌കാരം, യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദീതടങ്ങളിലെ മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരം, സിന്‌ധുനദീതടത്തിലെ ഹാരപ്പന്‍ സംസ്‌കാരം, ഹൊയാങ്‌ഹോ നദീതടത്തില്‍ രൂപംകൊണ്ട ചൈനീസ്‌ സംസ്‌കാരം തുടങ്ങിയവ.?
താമ്രശിലായുഗം : വെങ്കലം കണ്ടുപിടിക്കുന്നതിനുമുന്‍പ്‌ ച്ചെമ്പുമാത്രം ഉപയോഗിച്ച്‌ധിരുന്ന കാലഘട്ടമാണ്‌ താമ്രശിലായുഗം (ഇവമഹരീഹശവേശര അഴല). നവീനശിലായുഗത്തില്‍നിന്നും വെങ്കലയുഗത്തിലേക്കുള്ള മാറ3364;്തിനിടയിലെ ഒരു ച്ചെറിയ കാലമായിരുന്നു ഇത്‌.
അയോയുഗം : ഇരുമ്പിന്‍െറ ഉപയോഗം അയോയുഗത്തിനു തുടക്കമിട്ടു. ഈ യുഗത്തിലാണ്‌ മനുഷ്യന്‍ സാങ്കേതികമായി ഏറ്റവും വലിയ പുരോഗതിക്കു തുടക്കമിട്ടത്‌.
ഡുങ്കിയുടെ നിയമസംഹിത
സുമേറിയന്‍ നഗരരാഷ്‌ട്രങ്ങളെ ഏകീകരിച്ച മഹാനായ രാജാവായിരുന്നു ഡുങ്കി. അദ്ദേഹം സുമേറിയന്‍ നിയമങ്ങളെ ക്രോഡീകരിച്ച്‌ ഒരു നിയമസംഹിതയ്‌ക്കു (Code of Dungi) രൂപം നല്‍കിയിരുന്നു. ഈ നിയമസംഹിതയെയും പഴയ നാട്ടുനടപ്പുകളെയും ആചാരങ്ങളെയും ക്രോഡീകരിച്ചാണ്‌ ഹമുറാബി നിയമസംഹിതയുണ്ടാക്കിയത്‌.
ഈജിപ്‌ഷ്യന്‍ സംസ്‌കാരം
ലോകത്തിലെ ആദിമ നാഗരികതകളില്‍ അത്യുന്നതമെന്നു കരുതാവുന്ന ഈജിപ്‌ഷ്യന്‍ സംസ്‌കാരം നൈല്‍നദിയുടെ തീരത്താണ്‌ ഉയര്‍ന്നുവന്നത്‌. സാമൂഹ്യഘടനയില്‍ പലവര്‍ഗങ്ങളും നിലനിന്നിരുന്നെങ്കിലും ഭാരതത്തിലേതുപോലെ ജാതിസമ്പ്രദായം ഇവിടെ ഉണ്ടായിരുന്നില്ല. ഈജിപ്‌റ്റുകാര്‍ വാസ്‌തുവിദ്യയില്‍ നേടിയ വൈദഗ്‌ധ്യം പിരമിഡുകളിലൂടെ ദര്‍ശിക്കുവാന്‍ സാധിക്കും. ഈജിപ്‌റ്റിന്‍െറ സാംസ്‌കാരിക വളര്‍ച്ചയില്‍ മതത്തിനു ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു. മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഇവര്‍ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചിരുന്നു. ഇതിനെ `മമ്മി' എന്നു വിളിച്ചു. ഈജിപ്‌റ്റുകാര്‍ രൂപം നല്‌കിയ എഴുത്തുവിദ്യയായിരുന്നു ഹൈറോഗ്ലിഫിക്‌സ്‌. ഈജിപ്‌റ്റുകാരുടെ നിര്‍മ്മാണ വൈദഗ്‌ധ്യത്തിന്‍െറ മറ്റൊരുദാഹരണമാണ്‌ മനുഷ്യന്‍െറ ശിരസും, സിംഹത്തിന്‍െറ ഉടലും ചേര്‍ന്ന സാങ്കല്‌പിക ജീവിയായ `സ്‌ഫിങ്‌സ്‌'.
സിന്‌ധുനദീതട സംസ്‌കാരം

ചരിത്രാരംഭകാലത്ത്‌ ഇന്ത്യയില്‍ നിലനിന്നിരുന്ന നാഗരികതയുടെ ആദ്യ ഉത്‌ഖനനം നടന്നത്‌ ഹാരപ്പയിലായതുകൊണ്ട്‌ ഹാരപ്പന്‍ സംസ്‌കാരം എന്നറിയപ്പെടുന്നു. ഈ നാഗരികത നിലനിന്ന പ്രധാന കേന്ദ്രങ്ങള്‍ ഹാരപ്പ (പഞ്ചാബ്‌), മോഹന്‍ജൊദാരോ(സിന്‌ധ്‌), കാലിബംഗന്‍ (രാജസ്‌ഥാന്‍), ലോത്തല്‍ (ഗുജറാത്ത്‌), ചാന്‍ഹുദാരോ (സിന്‌ധ്‌), ബന്‍വാലി (ഹരിയാന) എന്നിവിടങ്ങളായിരുന്നു. ചുടുകട്ടകള്‍ ഉപയോഗിച്ച ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു നഗരാസൂത്രണം. ഈ സംസ്‌കാരത്തിലെ ഏക ഡോക്‌യാര്‍ഡ്‌ ആയിരുന്നു ലോത്തല്‍. ഈ സംസ്‌കാരത്തിന്‍െറ മറ്റൊരു പ്രത്യേകതയായിരുന്നു മലിനജല നിര്‍ഗ്ഗമന സംവിധാനം. കലാപരമായി മുന്നിട്ടു നിന്ന ഇവര്‍ കളിമണ്‍പാത്രനിര്‍മ്മാണത്തില്‍ പ്രാവീണ്യമുള്ളവരായിരുന്നു. ഇനിയും വായിച്ചു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലാത്ത ചിത്രലിപി ആയിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്‌. മതപരമായ ആചാരാനുഷ്‌ഠാനങ്ങളില്‍ ശ്രദ്ധയുണ്ടായിരുന്ന ഇവര്‍ മാതൃദൈവത്തെയും (Mother Goddess) പ്രകൃതിശക്‌തികളെയും ആരാധിച്ചിരുന്നു. പശുപതിയും ഇവരുടെ ആരാധനാപാത്രമായിരുന്നു. 
ഈജിപ്‌ഷ്യന്‍ സംസ്‌കാരം
ലോകത്തിലെ ആദിമ നാഗരികതകളില്‍ അത്യുന്നതമെന്നു കരുതാവുന്ന ഈജിപ്‌ഷ്യന്‍ സംസ്‌കാരം നൈല്‍നദിയുടെ തീരത്താണ്‌ ഉയര്‍ന്നുവന്നത്‌. സാമൂഹ്യഘടനയില്‍ പലവര്‍ഗങ്ങളും നിലനിന്നിരുന്നെങ്കിലും ഭാരതത്തിലേതുപോലെ ജാതിസമ്പ്രദായം ഇവിടെ ഉണ്ടായിരുന്നില്ല. ഈജിപ്‌റ്റുകാര്‍ വാസ്‌തുവിദ്യയില്‍ നേടിയ വൈദഗ്‌ധ്യം പിരമിഡുകളിലൂടെ ദര്‍ശിക്കുവാന്‍ സാധിക്കും. ഈജിപ്‌റ്റിന്‍െറ സാംസ്‌കാരിക വളര്‍ച്ചയില്‍ മതത്തിനു ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു. മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഇവര്‍ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചിരുന്നു. ഇതിനെ `മമ്മി' എന്നു വിളിച്ചു. ഈജിപ്‌റ്റുകാര്‍ രൂപം നല്‌കിയ എഴുത്തുവിദ്യയായിരുന്നു ഹൈറോഗ്ലിഫിക്‌സ്‌. 

`സ്‌ഫിങ്‌സ്‌
ഈജിപ്‌റ്റുകാരുടെ നിര്‍മ്മാണ വൈദഗ്‌ധ്യത്തിന്‍െറ മറ്റൊരുദാഹരണമാണ്‌ മനുഷ്യന്‍െറ ശിരസും, സിംഹത്തിന്‍െറ ഉടലും ചേര്‍ന്ന സാങ്കല്‌പിക ജീവിയായ `സ്‌ഫിങ്‌സ്‌'. 
കണ്‍ഫ്യൂഷ്യസ്‌ 
ചൈനീസ്‌ സംസ്‌കാരം
ഏഴായിരം വര്‍ഷത്തോളം പഴക്കമുള്ള ചൈനീസ്‌ സംസ്‌കാരം മഞ്ഞനദി എന്നറിയപ്പെടുന്ന ഹൊയാങ്‌ഹോ നദിയുടെ തീരത്താണ്‌ ഉയര്‍ന്നുവന്നത്‌. ചൈനാക്കാര്‍ ലോകത്തിനു നല്‍കിയ 
ഏറ്റവും വലിയ സംഭാവനയാണ്‌ കടലാസിന്‍െറ കണ്ടുപിടിത്തം. ചണനാര്‌, മരപ്പട്ട, പഴന്തുണി എന്നിവ ഉപയോഗിച്ചാണ്‌ ഇവര്‍ ആദ്യം കടലാസ്‌ നിര്‍മ്മിച്ചിരുന്നത്‌. ചൈനയുടെ മറ്റൊരു സവിശേഷതയാണ്‌ വന്‍മതില്‍. വടക്കുനിന്നുള്ള ആക്രമണത്തില്‍ നിന്നും ചൈനയെ രക്ഷിക്കുന്നതിനു വേണ്ടി നിര്‍മ്മിച്ച വന്‍മതില്‍ സംഘടിത മനുഷ്യപ്രയത്‌നത്തിന്‍െറ ഉത്തമോദാഹരണമാണ്‌. കണ്‍ഫ്യൂഷ്യസും, ലാവോത്‌സെയും നല്‍കിയ ദര്‍ശനങ്ങളാണ്‌ മറ്റൊരു പ്രത്യേകത. ഇത്‌ കണ്‍ഫ്യൂഷ്യാനിസം, താവോയിസം എന്നീ പേരുകളില്‍ നിലനില്‍ക്കുന്നു.

മെസൊപ്പൊട്ടേമിയന്‍ നാഗരികത
ഈജിപ്‌റ്റിനു വടക്കുകിഴക്കായി ഇന്നത്തെ ഇറാന്‍-ഇറാഖ്‌ പ്രദേശങ്ങളിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദികള്‍ക്കിടയിലുള്ള ഭാഗമാണ്‌ മെസൊപ്പൊട്ടേമിയ ഈ വാക്കിന്‍െറ അര്‍ത്ഥംതന്നെ `നദികള്‍ക്കിടയില്‍' എന്നാണ്‌. ഈ നാടിന്‍െറ ഉത്തരഭാഗം അസ്സീറിയ എന്നും ദക്ഷിണഭാഗം `ബാബിലോണിയ' എന്നും അറിയപ്പെട്ടിരുന്നു. ഉത്തര ബാബിലോണിയ `സുമര്‍' എന്നും ദക്ഷിണ ബാബിലോണിയ `അക്കാദ്‌' എന്നും പ്രസിദ്ധമായി. സുമേറിയന്‍ നാഗരികതയുടെ തുടര്‍ച്ചയായിരുന്നു അസ്സീറിയന്‍, ബാബിലോണിയന്‍ നാഗരികതകള്‍. `ക്യൂണിഫോം' എന്നറിയപ്പെടുന്ന ലേഖനവിദ്യ ഇവരുടെ സംഭാവനയാണ്‌. `ആപ്പ്‌' എന്നര്‍ത്ഥം വരുന്ന `ക്യൂണസ്‌' എന്ന ലത്തീന്‍പദത്തില്‍ നിന്നാണ്‌ ക്യൂണിഫോം എന്ന പദം വന്നത്‌. സുമേറിയന്‍സംസ്‌കാരത്തിലെ ക്ഷേത്രങ്ങള്‍ `സിഗുറാത്ത്‌'
എന്ന പേരിലറിയപ്പെട്ടു. കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴയതും, സമ്പൂര്‍ണ്ണവുമായ നിയമാവലി BC 1792മുതല്‍ 42 വര്‍ഷക്കാലം ബാബിലോണിയ ഭരിച്ച ഹമുറാബിയുടെ സംഭാവനയാണ്‌. ഹമുറാബിയുടെ കാലഘട്ടം ബാബിലോണിയന്‍നാഗരികതയുടെ സുവര്‍ണ്ണ കാലമായി കണക്കാക്കുന്നു. 

Class IX Social science I Chapter-1.ഭക്ഷ്യശേഖരണത്തില്‍ നിന്ന്‌ ഭക്ഷ്യോല്‌പാദനത്തിലേക്ക്‌

ശിലായുഗം
  • പുരാതന ശിലായുഗം
  • നവീന ശിലായുഗം
സവിശേഷതകള്‍
  • പുരാതന ശിലായുഗം
  1. ഏതാണ്ട്‌മൂന്നുലക്ഷത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ആരംഭിക്കുകയും പതിനയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അവസാനിക്കുകയും ചെയ്‌തു.
  2. ശിലകൊണ്ട്‌ ആയുധങ്ങള്‍ ഉണ്ടാക്കി. മുഖ്യായുധം കൈക്കോടാലി ആയിരുന്നു.
  3. വെളിച്ചത്തിനും, ചൂടിനും സ്വയരക്ഷയ്‌ക്കും വേണ്ടി തീ ഉപയോഗിച്ചു. 
  4. ഗുഹകളില്‍ താമസിക്കുകയും മൃഗചര്‍മ്മം വസ്‌ത്രമായി ഉപയോഗിക്കുകയും ചെയ്‌തു.
  5. കൊത്തുപണിയും ഗുഹാചിത്ര നിര്‍മ്മിതിയും ആരംഭിച്ചു.
  • നവീന ശിലായുഗം
  1. ക്രിസ്‌തുവിനു മുമ്പ്‌ ഏകദേശം 15000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആരംഭിക്കുകയും ലോഹയുഗത്തിന്‍െറ ആവിര്‍ഭാവത്തോടെ അവസാനിക്കുകയും ചെയ്‌തു.
  2. കൃഷിചെയ്യുവാന്‍ പഠിച്ചു. സ്‌ഥിരമായി ഒരു സ്‌ഥലത്ത്‌ താമസിക്കുവാനാരംഭിച്ചു.
  3. മൃഗങ്ങളെ മെരുക്കി വളര്‍ത്താന്‍ തുടങ്ങി.
  4. ചക്രം കണ്ടുപിടിച്ചു. ചക്രവണ്ടികള്‍ രൂപപ്പെടുത്താന്‍ തുടങ്ങി.
  5. പ്രകൃതിശക്‌തികളെ ആരാധിക്കുവാന്‍ തുടങ്ങി.
പ്രാചീന നവീന ശിലായുഗങ്ങളിലെ മനുഷ്യ ജീവിതരീതികള്‍
  • പുരാതന ശിലായുഗം
ഭക്ഷ്യോത്‌പ്പാദനവും, ഗതാഗതമാര്‍ഗവും
സംഘടിതമായ വേട്ടയാടല്‍, മൃഗങ്ങളെ കെണിവെച്ചു പിടിക്കല്‍,
മീന്‍പിടിത്തം, ധാന്യങ്ങളും കിഴങ്ങുകളും സംഭരിക്കല്‍.
കരുക്കളും പണിത്തരങ്ങളും
കല്‍ക്കരുക്കള്‍, കൈക്കരുക്കളും ആയുധങ്ങളും പിടിയിട്ട കരുക്കള്‍, ചുറ്റിക, മഴു, കുന്തം, അമ്പ്‌, കവണ തുളയ്‌ക്കുവാനുള്ള കരു.
ഉപകരണങ്ങളും പ്രവര്‍ത്തനരീതികളും
തോലൂറക്കിടല്‍, പിരിച്ച ചരട്‌, കയറുകള്‍, സഞ്ചികള്‍, വലകള്‍, കുട്ടകള്‍, തോല്‍വാറ്‌.
സാമൂഹ്യഘടന
ചെറിയ സാമൂഹ്യ സംഘങ്ങള്‍ കുലച്ചിഹ്നാത്‌മകഗോത്രങ്ങള്‍, ശവസംസ്‌കാരച്ചടങ്ങുകള്‍, നായാട്ടു ചടങ്ങുകള്‍, മാന്ത്രികന്‍മാര്‍.
ബൗദ്ധികവും സാംസ്‌കാരികവുമായ നേട്ടം
മൃഗ സസ്യ വിജ്‌ഞാനം കുലാചാരപരമായ നൃത്തങ്ങള്‍, ഗാനങ്ങള്‍, പുരാണ കഥകള്‍, പ്രകൃതിയെ അനുകരിച്ച്‌ ചിത്രമെഴുത്തും കൊത്തുപണിയും വൈദ്യവും.

  • നവീന ശിലായുഗം
ഭക്ഷ്യോത്‌പാദനവും ഗതാഗതമാര്‍ഗവും
കൃഷി: നാടോടി കൃഷി.
വളര്‍ത്തുമൃഗങ്ങള്‍: ഭക്ഷിക്കാന്‍, രോമം കിട്ടാന്‍, ഭാരം ചുമക്കാന്‍, ഭാരം വലിക്കാന്‍,
ഭക്ഷണസംഭരണം: സ്‌ഥിരമായ വയലുകള്‍.
കരുക്കളും പണിത്തരങ്ങളും
ഉരച്ചുണ്ടാക്കിയ കല്‍ക്കരുക്കള്‍, മഴു, തൂമ്പ, കൈകൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന തിരിയന്ത്രങ്ങള്‍, പ്രാകൃതമായ സ്വര്‍ണ്ണം, ചെമ്പ്‌ കൊണ്ടുള്ള ആഭരണങ്ങള്‍.
ഉപകരണങ്ങളും പ്രവര്‍ത്തനരീതികളും
പാത്രപ്പണി, നൂല്‍നൂല്‌പ്‌, നെയ്‌ത്ത്‌, ഓടുകൊണ്ടും കളിമണ്ണുകൊണ്ടുമുള്ള കുടിലുകള്‍, മരം കൊണ്ടുള്ള വീടുകള്‍, അപ്പം ചുടല്‍, പുളിപ്പിക്കല്‍.
സാമൂഹ്യഘടന
ഗ്രാമങ്ങള്‍, ഉല്‌പാദനശേഷി വര്‍ദ്ധിപ്പിക്കാനുള്ള ചടങ്ങുകള്‍, മഴ പെയ്യിക്കുന്നവര്‍, ധാന്യരാജാക്കന്‍മാര്‍, സാമൂഹികാസമത്വങ്ങളുടെ ആവിര്‍ഭാവം. കുലച്ചിഹ്നാത്‌മകമായ ഒത്തുമാറ്റങ്ങള്‍.
ബൗദ്ധികവും സാംസ്‌കാരികവുമായ നേട്ടം
കൃഷിക്കാവശ്യമായ പഞ്ചാംഗം, ജ്യാമിതീയരൂപങ്ങള്‍, പ്രതീകാത്‌മകത്വം സൃഷ്‌ടിയെപ്പറ്റിയുള്ള പുരാണകഥകള്‍. 

Wednesday 17 April 2013

Class X Social science II chapter-1അന്തരീക്ഷപ്രതിഭാസങ്ങള്‍

സ്‌റ്റീവന്‍സണ്‍ സ്‌ക്രീന്‍: ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള മരംകൊണ്ടു നിര്‍മ്മിച്ചിട്ടുള്ള പെട്ടിയാണിത്‌. ഈ പെട്ടിയിലാണ്‌ അന്തരീക്ഷസ്‌ഥിതി നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്‌. തെര്‍മോമീറ്റര്‍, ഹൈഗ്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ്‌ സാധാരണയായി ഇതിനുള്ളില്‍ സ്‌ഥാപിക്കുന്നത്‌. സൂര്യപ്രകാശം നേരിട്ട്‌ പതിക്കുന്നതില്‍നിന്നും ശക്‌തമായ കാറ്റില്‍നിന്നും ഉപകരണങ്ങളെ സംരക്ഷിക്കുന്നതിനാണ്‌ ഇവ ഉപയോഗിക്കുന്നത്‌.



മാക്‌സിമം - മിനിമം തെര്‍മോമീറ്റര്‍: ചിത്രത്തില്‍ കാണുന്ന രീതിയില്‍ രണ്ടുഭാഗങ്ങളടങ്ങിയ ഉപകരണമാണിത്‌. ദൈനംദിനം അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ ഊഷ്‌മാവും കുറഞ്ഞ അന്തരീക്ഷ ഊഷ്‌മാവും പ്രത്യേകം അളക്കുന്നതിനുള്ള തെര്‍മോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന ഉപകരണമാണിത്‌.




മഴമാപിനി: ഈ ഉപകരണം ഭൂമിയില്‍ ഉറപ്പിച്ചുവയ്‌ക്കുന്നു. മുകള്‍ഭാഗം എടുത്തുമാറ്റാവുന്നതും ഫണല്‍ ആകൃതിയിലുള്ളതുമാണ്‌. ഈ ഫണലില്‍ വീഴുന്ന മഴവെള്ളം മഴമാപിനിക്ക്‌ ഉള്ളിലായി വച്ചിരിക്കുന്ന പ്ലാസ്‌റ്റിക്‌ പാത്രത്തിലേക്ക്‌ വീഴുന്നു. എല്ലാദിവസവും ഒരു നിശ്‌ചിത സമയത്ത്‌ ഈ പാത്രം പുറത്തെടുത്ത്‌ അളവുജാറില്‍ ഒഴിച്ചുനോക്കിയാല്‍ ആ കാലയളവിലെ മഴയുടെ അളവ്‌ (മില്ലിലിറ്ററില്‍) ലഭിക്കും.




വിന്‍റ്‌വെയ്‌ന്‍: ഈ ഉപകരണത്തില്‍ ദിക്കുകള്‍ കാണിക്കുന്ന സ്‌ഥായിയായ ഭാഗവും അതിനുമുകളില്‍ അമ്പിന്‍െറ ആകൃതിയിലുള്ള ചലിക്കുന്ന ഭാഗവുമുണ്ട്‌. കാറ്റുവീശുമ്പോള്‍ അതിനനുസരിച്ച്‌ അമ്പിന്‍െറ ദിശയും മാറുന്നു. കാറ്റുവീശുന്ന ദിശയിലേക്കാണ്‌ ഈ അമ്പിന്‍െറ അഗ്രഭാഗം നില്‍ക്കുക. അതില്‍നിന്നും കാറ്റിന്‍െറ ദിശ മനസ്സിലാക്കാം.






ഹൈഗ്രോമീറ്റര്‍

ഹൈഗ്രോമീറ്റര്‍: അന്തരീക്ഷത്തിലെ ആര്‍ദ്രത അളക്കുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഹൈഗ്രോമീറ്റര്‍.


കപ്പ്‌ അനിമോമീറ്റര്‍: കാറ്റുവീശുന്നതിനനുസൃതമായി ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കപ്പ്‌ തിരിയുന്നു. കാറ്റിന്‍െറ ശക്‌തിയനുസരിച്ച്‌്‌ തിരിയുന്നതിന്‍െറ വേഗത വര്‍ദ്ധിക്കുന്നു. തിരിയുന്നതിന്‍െറ തവണ എത്രയെന്നു കണ്ടെത്താന്‍ ഉപകരണത്തിനു താഴെയായി ഒരു യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്‌. ഇതിന്‍െറ അടിസ്‌ഥാനത്തില്‍ കാറ്റിന്‍െറ വേഗത നിര്‍ണയിക്കാം.


ബാരോമീറ്റര്‍: അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിന്‌ ഉപയോഗിക്കുന്നു.
റഡാര്‍: വിവിധ ഇലക്‌ട്രോണിക്‌ സിഗ്‌നലുകള്‍ സ്വീകരിക്കുന്നതിന്‌ ഉപയോഗിക്കുന്നു. അന്തരീക്ഷ പഠനത്തിനുള്ള വിവിധ ഉപകരണങ്ങള്‍ ഘടിപ്പിച്ച്‌ വിക്ഷേപിക്കുന്ന ബലൂണിന്‍െറ ദിശ, ഗതി മുതലായവ മനസിലാക്കുന്നതിന്‌ ഉപയോഗിക്കുന്നു.


ടോറിസെല്ലി (1608-1647)
ഒരു ഇറ്റാലിയന്‍ ഗണിതശാസ്‌ത്രജ്‌ഞനും ഭൗതികശാസ്‌ത്രജ്‌ഞനുമായിരുന്നു ടോറിസെല്ലി. 1643-ല്‍ ഇദ്ദേഹം ബാരോമീറ്റര്‍ കണ്ടുപിടിച്ചു.