Christmas Exam


Labour India Info World

ഓണപ്പരീക്ഷ ക്വസ്‌റ്റിയന്‍ പൂള്‍ (Class X)

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ 

1.ദേശീയബോധവും സങ്കുചിത ദേശീയതയും തമ്മിലുള്ള അന്തരങ്ങള്‍ എന്തെല്ലാം? പ്രധാന ആശയങ്ങള്‍ പട്ടികപ്പെടുത്തുക.

ഉത്തരം 
ദേശീയബോധം സങ്കുചിത ദേശീയത
അനേക സംവത്‌സരങ്ങളിലൂടെ അതത്‌ പ്രദേശക്കാര്‍ സ്വാംശീ കരിച്ചതാണ്‌ ദേശീയബോധം.തങ്ങളുടെ സംസ്‌കാരം മാത്രമാണ്‌ ഏറ്റവും ഉയര്‍ന്നതെന്ന ചിന്ത. (ഉദാ: ജര്‍മന്‍ ദേശീയത)
അത്‌ സന്തോഷവും ആത്‌മാഭി മാനവും നല്‍കുന്നു.അതിരുകടന്ന ദേശീയബോധം ദേശീയതകള്‍ തമ്മില്‍ വൈരം വളര്‍ത്തും. അക്രമദേശീയതയിലേക്ക്‌ നയിക്കും.
എല്ലാവരെയും ഒരു ചരടില്‍ എന്ന പോലെ ഒത്തൊരുമിപ്പിക്കുന്നു.അത്‌ രാജ്യങ്ങള്‍ തമ്മില്‍ അവിശ്വാസവും ശത്രുതയും വളര്‍ത്തും.
നമ്മളൊന്നാണെന്ന തോന്നല്‍ സുരക്ഷിതത്വം തരുന്നു.സങ്കുചിത ദേശീയത മനുഷ്യനെ അന്‌ധനാക്കുന്നു.
ദേശീയബോധമില്ലാത്ത അവസ്‌ഥ മുഖമില്ലാത്ത ശബ്‌ദം പോലെയാണ്‌. ഒന്നും രണ്ടും മഹായുദ്ധങ്ങളുള്‍പ്പെടെ പല യുദ്ധങ്ങള്‍ക്കും ലക്ഷക്കണക്കിനാളുകളുടെ മരണത്തിനും കാരണമായത്‌ സങ്കുചിത ദേശീയതയാണ്‌.
പല രാജ്യങ്ങളെയും സ്വതന്ത്രമാക്കുന്നതില്‍ ദേശീയബോധം മുഖ്യപങ്കു വഹിച്ചു.

2. A കോളത്തിന്‌ അനുയോജ്യമായവ B, C കോളങ്ങളില്‍ ക്രമീകരിച്ചെഴുതുക. 

A BC
ഗൂര്‍ണിക്കഡ്യൂമവില്യം ടി കൊസ്‌ട്രേവ്‌
ഈസ്‌റ്റര്‍ കലാപംഅത്താത്തുര്‍ക്ക്‌ജര്‍മ്മനി
റഷ്യഅയര്‍ലണ്ട്‌സ്‌പെയിന്‍
റോസാ ലക്‌സംബര്‍ഗ്‌പാബ്ലോ പിക്കാസോതുര്‍ക്കി
കമാല്‍പാഷകാള്‍ ലീബ്‌നിക്‌ത്‌സാര്‍ചക്രവര്‍ത്തി

ഉത്തരം 
A BC
ഗൂര്‍ണിക്കപാബ്ലോ പിക്കാസോസ്‌പെയിന്‍ 
ഈസ്‌റ്റര്‍ കലാപംഅയര്‍ലണ്ട്‌വില്യം ടി കൊസ്‌ട്രേവ്‌ 
റഷ്യഡ്യൂമസാര്‍ചക്രവര്‍ത്തി
റോസാ ലക്‌സംബര്‍ഗ്‌കാള്‍ ലീബ്‌നിക്‌ത്‌ജര്‍മ്മനി 
കമാല്‍പാഷഅത്താത്തുര്‍ക്ക്‌തുര്‍ക്കി

No comments:

Post a Comment