Christmas Exam


Labour India Info World

Sunday 5 May 2013

Class VIII Chapter-1. സമയമേഖലയും താപീയമേഖലയും

റിയോണ്‍, സപ്‌തര്‍ഷികള്‍ തുടങ്ങി വിവിധ ആകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങള്‍ ആകാശത്തുണ്ട്‌. സൗരയൂഥത്തിലെ ഒരു ഗ്രഹമാണ്‌ ഭൂമി. ഗ്ലോബില്‍ ഒരു സ്‌ഥലത്തിന്‍െറ സ്‌ഥാനം കണ്ടെത്താന്‍ അക്ഷാംശരേഖാംശരേഖകള്‍ സഹായിക്കുന്നു. ഭൂമധ്യരേഖ ഭൂമിയെ വടക്കെ അര്‍ധഗോളമെന്നും തെക്കെ അര്‍ധഗോളമെന്നും രണ്ടായി തിരിക്കുന്നു. ഗ്രീനിച്ച്‌്‌ രേഖയുടെ വലതുഭാഗത്തെ കിഴക്കേ അര്‍ധഗോളമെന്നും ഇടതുഭാഗത്തെ പടിഞ്ഞാറേ അര്‍ധഗോളമെന്നും വിളിക്കുന്നു. (നമ്മുടെ വീക്ഷണത്തില്‍) ഭൂമിയുടെ ഭ്രമണമാണ്‌ രാവും പകലും ഉണ്ടാകാന്‍ കാരണം. ഒരു ഭ്രമണത്തിന്‌ ഭൂമി ഒരു ദിവസം അഥവാ 24 മണിക്കൂറെടുക്കുന്നു. (ദിനചലനം)
സൂര്യന്‍ ഏറ്റവും മുകളില്‍ പ്രകാശിക്കുന്ന സമയമാണ്‌ ഉച്ചനേരം. സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ സഞ്ചാരമാണ്‌ പരിക്രമണം. ഒരു പരിക്രമണത്തിന്‌ ഭൂമി 365 ദിവസവും 

6 മണിക്കൂറുമെടുക്കുന്നു. അതിനാല്‍ പരിക്രമണം വാര്‍ഷികചലനമെന്നറിയപ്പെടുന്നു.
നാലു വര്‍ഷത്തിലൊരിക്കല്‍ ഒരു വര്‍ഷത്തിന്‌ 366 ദിവസം കണക്കാക്കുന്നു. ഇങ്ങനെയുള്ള വര്‍ഷമാണ്‌ അധിവര്‍ഷം. 

പാതിരാസൂര്യന്‍െറ നാട്‌
അര്‍ദ്ധരാത്രിയിലും സൂര്യനെ കാണാമെന്നതിനാല്‍ നോര്‍വെ `പാതിരാസൂര്യന്‍െറ നാട്‌' എന്ന്‌ അറിയപ്പെടുന്നു. 

സമയമേഖലകളില്‍ മുമ്പന്‍ റഷ്യ
ലോകത്തെ 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു. പടിഞ്ഞാറോട്ട്‌ യാത്രചെയ്യുന്ന ഒരാള്‍ക്ക്‌ ഓരോ സമയമേഖലയും മുറിച്ചുകടക്കുമ്പോള്‍ അയാളുടെ വാച്ചിലെ സമയം ഒരു മണിക്കൂര്‍ കുറച്ച്‌ ക്രമീകരിക്കേണ്ടതായി വരുന്നു. റഷ്യയ്‌ക്ക്‌ പതിനൊന്ന്‌ സമയമേഖലകളാണുള്ളത്‌. അലഹബാദില്‍ കൂടി കടന്നുപോകുന്ന 82?o കിഴക്കന്‍ രേഖാംശത്തെ അടിസ്‌ഥാനമാക്കിയാണ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ സമയം (IST) കണക്കാക്കിയിരിക്കുന്നത്‌.
ദിനാങ്കരേഖ മുറിച്ചുകടന്നാല്‍...
180o രേഖാംശരേഖയാണ്‌ അന്താരാഷ്‌ട്രദിനാങ്കരേഖയായി കണക്കാക്കുന്നത്‌. ബെറിങ്‌ കടലിടുക്കിലൂടെ കടന്നുപോകുന്ന ഇൗ രേഖയുടെ കിഴക്കുവശത്തെ തീയതി പടിഞ്ഞാറുവശത്തുള്ളതിന്‌ ഒരു ദിവസം മുന്‍പായിരിക്കും. ചുരുക്കത്തില്‍ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ രേഖയെ മുറിച്ചു കടക്കുന്ന ഒരാള്‍ക്ക്‌ ഒരു ദിവസം ലാഭിക്കുവാന്‍ കഴിയുന്നു. തിരിച്ചാണെങ്കില്‍ അയാള്‍ക്ക്‌ ഒരു ദിവസം നഷ്‌ടമാകും.
പാതിരാത്രിയിലും വെളിച്ചം, നട്ടുച്ചയ്‌ക്കും ഇരുട്ട്‌
ഓരോ 24 മണിക്കൂറിലും നമുക്ക്‌ ദിനരാത്രങ്ങള്‍ കൃത്യമായി അനുഭവപ്പെടാറുണ്ട്‌. എന്നാല്‍ ആറുമാസം തുടര്‍ച്ചയായി പകലും ആറുമാസം തുടര്‍ച്ചയായി രാത്രിയും അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ ഭൂമിയിലുണ്ട്‌. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലുമാണ്‌ ഈ സവിശേഷത അനുഭവപ്പെടുന്നത്‌. 


മണല്‍ഘടികാരം
ഗ്ലാസ്‌ പാത്രത്തില്‍ മണല്‍ നിറച്ചാണ്‌ മണല്‍ഘടികാരം നിര്‍മ്മിച്ചിരുന്നത്‌. നടുവില്‍ കഴുത്തുള്ള രണ്ടു ബള്‍ബുകളുടെ ആകൃതിയില്‍ ആയിരുന്നു ഈ ഗ്ലാസ്‌ പാത്രങ്ങള്‍. ഒരു ബള്‍ബില്‍ നിന്ന്‌ അടുത്തതിലേക്കു കുറേശ്ശെയായി മണല്‍ പൊഴിഞ്ഞുവീഴാന്‍ വേണ്ട സമയം നേരത്തെ കണക്കാക്കിയിരുന്നു. ഒരു ബള്‍ബിലെ മണല്‍ മുഴുവന്‍ അടുത്തതിലേക്കു വീണുകഴിഞ്ഞാല്‍ താഴെയുള്ള മണല്‍നിറഞ്ഞ ഗ്ലാസ്‌ മുകളില്‍ വരത്തക്കവിധം ഉപകരണം തലതിരിച്ചു വയ്‌ക്കാം. മണലിന്‍െറ അളവനുസരിച്ച്‌ ഓരോ സമയവും കണക്കാക്കിയിരുന്നു.
തൂണ്‍ ഘടികാരം
ആദ്യമായി മനുഷ്യന്‍ ഉപയോഗിച്ചത്‌ തൂണ്‍ ഘടികാരം ആയിരുന്നു. സൂര്യഗതിക്കൊത്ത്‌ നിഴലിന്‍െറ നീളം വ്യത്യാസപ്പെടും എന്ന്‌ കണ്ടെത്തിയതോടെയാണ്‌ ഈ ഘടികാരം ഉണ്ടായത്‌. ഇതില്‍, സൂര്യരശ്‌മി പതിയുന്നിടത്തു നിര്‍ത്തിയ ഒരു തൂണ്‍ മാത്രമേയുള്ളൂ. ആ തൂണിന്‍െറ നിഴലിനുള്ള നീളം അളന്നാണ്‌ സമയം കണക്കാക്കിയിരുന്നത്‌.

No comments:

Post a Comment