Christmas Exam


Labour India Info World

Friday 10 May 2013

Class VII Chapter 1. മണ്ണിനെ പൊന്നാക്കാന്‍

കൃഷിയുടെ ഉത്‌ഭവം:

മധ്യപൗരസ്‌ത്യദേശത്താണ്‌ കൃഷി ആദ്യമായി ആരംഭിച്ച തെന്നു വിശ്വസിക്കപ്പെടുന്നു. ധാന്യം കൃഷിചെയ്‌തവര്‍ ഉപേക്ഷിച്ച വൈക്കോലും മറ്റും മൃഗങ്ങളെ ആകര്‍ഷിക്കുകയും അത്‌ മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ കാരണമാവുകയും ചെയ്‌തിരിക്കാം. കൊയ്‌ത്തിന്‌ ഉപയോഗിച്ച അരിവാളിന്‍െറ മാതൃക അവര്‍ക്കു കിട്ടിയത്‌ പല്ലിന്‍െറ നിരയുടെ രൂപത്തില്‍ നിന്നാകാം. കതിര്‍മണികള്‍ ശേഖരിക്കുമ്പോള്‍ വീണുപോകുന്ന വിത്തുകള്‍ വീണ്ടും സസ്യങ്ങള്‍ ഉണ്ടാകാനും വിളവുനല്‌കാനും ഇടയായതുകണ്ടിട്ടാകാം കൃഷിചെയ്യാന്‍ മനുഷ്യന്‍ തയാറായത്‌. ജീവിക്കാനും കൃഷിചെയ്യാനും ആവശ്യമുള്ള വെള്ളം കിട്ടാന്‍ സൗകര്യമുള്ളത്‌ നദീതീരങ്ങളിലായതുകൊണ്ട്‌ കൃഷിയും താമസവും ആദ്യം ഉണ്ടായതും നദീതീരങ്ങളിലാണ്‌. വേരുകള്‍ കുത്തിയിളക്കാന്‍ ആദ്യകാലത്ത്‌ കുഴിവടി എന്ന ഉപകരണം ഉപയോഗിച്ചിരുന്നു. ധാന്യസംഭരണം സ്‌ത്രീകളുടെ ജോലിയായിരുന്നു. ഭക്ഷണമുണ്ടാക്കുന്നതില്‍ കൃഷിക്ക്‌ നായാട്ടിനേക്കാള്‍ പ്രാധാന്യം ലഭിച്ചപ്പോള്‍ സ്‌ത്രീകളുടെ പദവി ഉയര്‍ന്നു. മനുഷ്യനെ ഒരു സമൂഹജീവിയാക്കാന്‍ പ്രേരിപ്പിച്ച പ്രധാനഘടകമായിരുന്നു കൃഷി.

പാട്ടം
ഉല്‌പന്നത്തിന്‍െറ വാര്‍ഷികവിഹിതമായി ഭൂവുടമകള്‍ക്ക്‌ കുടിയാനില്‍ നിന്നും കിട്ടുന്ന ധാന്യം അല്ലെങ്കില്‍ പണമാണ്‌ പാട്ടം. കൃഷിയുടെ വിസ്‌തീര്‍ണത്തിലും വിളവിന്‍െറ തോതിനുമനുസരിച്ച്‌ കരം ചുമത്തുക എന്ന സമ്പ്രദായം പ്രാചീന കാലം മുതല്‍ നിലവിലുണ്ടായിരുന്ന നില നികുതിയാണ്‌.
ജന്മിത്തം അവസാനിക്കുന്നു
എല്ലാത്തരത്തിലുമുള്ള ജന്മി - കുടിയാന്‍ ബന്‌ധങ്ങളും റദ്ദാക്കുന്നതും കുടികിടപ്പുകാര്‍ക്കും യഥാര്‍ത്ഥ കര്‍ഷകനും ഭൂമിയുടെ ഉടമാവകാശം വ്യവസ്‌ഥ ചെയ്യുന്നതുമായ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്‌ 1970ലാണ്‌. കേരളത്തില്‍ സമഗ്രമായ ഒരു ഭൂപരിഷ്‌കരണനിയമം നിര്‍മ്മിച്ചത്‌ 1963ലാണ്‌. ഇൗ നിയമത്തിലെ പഴുതുകള്‍ അടച്ചുകൊണ്ട്‌ 1969ലെ ഇ.എം.എസ്‌. മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായ കെ.ആര്‍. ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച്‌ പാസാക്കിയതാണ്‌ ഭൂപരിഷ്‌കരണ ഭേദഗതി നിയമം. ?ഇന്ത്യക്കാകെ മാതൃക? എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ഇൗ നിയമത്തോടെ കേരളത്തില്‍ ജന്മിത്വം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഇ.എം.എസ്‌. മന്ത്രിസഭയാണ്‌ ഭേദഗതി നിയമം കൊണ്ടുവന്നതെങ്കിലും പാസ്സാക്കിയ ഉടനെ രാജിവച്ചതിനാല്‍ അത്‌ പ്രായോഗികമാക്കാനുള്ള ദൗത്യം അച്യുതമേനോന്‍ മന്ത്രിസഭയ്‌ക്കായിരുന്നു. 

No comments:

Post a Comment