Christmas Exam


Labour India Info World

Wednesday 31 July 2013

Class VIII Social science Chapter-4. കോളനിവല്‍ക്കരണവും ചെറുത്തുനില്‍പ്പും

ബംഗാളിലെ ഏകലവ്യന്‍മാര്‍
ആദ്യകാലം മുതല്‍ തന്നെ ഇന്ത്യന്‍ പട്ടിന്‌ ആഗോളവിപണിയില്‍ വന്‍ ഡിമാന്‍റാണ്‌ ഉണ്ടായിരുന്നത്‌. ബ്രിട്ടനില്‍ നിന്നുള്ള യന്ത്രവത്‌കൃത ഉത്‌പന്നങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമം നടത്തി. ഇന്ത്യയിലെ വിദഗ്‌ധരായ നെയ്‌ത്തുകാര്‍ കൈകൊണ്ടുനിര്‍മ്മിച്ച തുണിത്തരങ്ങളുടെ ഗുണമോ ഭംഗിയോ ബ്രിട്ടീഷ്‌ യന്ത്രവത്‌കൃത ഉത്‌പന്നങ്ങള്‍ക്കുണ്ടായിരുന്നില്ല. സ്വാഭാവികമായും ഇന്ത്യന്‍ തുണിത്തരങ്ങള്‍ വിപണികൈയടക്കി. ഇന്ത്യന്‍ തൊഴിലാളികളെ വിലയ്‌ക്കെടുക്കാന്‍ ബ്രിട്ടന്‍ ശ്രമംനടത്തി. എന്നാല്‍ തുച്‌ഛമായ പ്രതിഫലത്തിനു പണിയെടുക്കാന്‍ നെയ്‌ത്തുകാര്‍ കൂട്ടാക്കിയില്ല. അതിക്രൂരമായാണ്‌ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ഇതിന്‌ പകരംവീട്ടിയത്‌ - നെയ്‌ത്തുകാരുടെ തള്ളവിരലുകള്‍ മുറിച്ചെടുത്തുകൊണ്ട്‌! തള്ളവിരലില്ലാതെ ഒരു നെയ്‌ത്തുകാരന്‍ എങ്ങനെ നെയ്യാന്‍! ബ്രിട്ടീഷ്‌ ക്രൂരതയുടെ മറ്റൊരുമുഖമായിരുന്നു ഈ സംഭവം
ജമീന്ദാരി വ്യവസ്‌ഥ
ജമീന്ദാരി വ്യവസ്‌ഥ ശാശ്വതഭൂനികുതി വ്യവസ്‌ഥ എന്ന പേരിലും അറിയപ്പെടുന്നു. കോണ്‍വാലീസ്‌ പ്രഭുവാണ്‌ ഈ വ്യവസ്‌ഥ നടപ്പിലാക്കിയത്‌. ജമീന്ദാരി വ്യവസ്‌ഥ അനുസരിച്ച്‌ ജമീന്ദാര്‍മാര്‍ക്ക്‌ തങ്ങള്‍ നികുതി പിരിവ്‌ നടത്തിയിരുന്ന സ്‌ഥലങ്ങളുടെ ഉടമാവകാശം കൊടുത്തു. ഭൂമിക്ക്‌ വേണ്ടി നിശ്‌ചിതമായ ഒരു തുക അവര്‍ ഗവണ്‍മെന്‍റിന്‌ നല്‍കണമായിരുന്നു. ജമീന്ദാരിവ്യവസ്‌ഥ പുരോഗമനപരമായ ഒന്നായിരുന്നില്ല. മുമ്പ്‌ ഭൂമിയുടെ ഉടമകളായിരുന്ന കൃഷിക്കാര്‍ ഇപ്പോള്‍ ഭൂവുടമകളായ ജന്മിമാരുടെ കുടിയാന്മാരായി അധഃപതിച്ചു. കൃഷിക്കാരില്‍ നിന്നും ജമീന്ദാര്‍മാര്‍ പലപ്പോഴും വന്‍തുകകള്‍ നികുതിയായി പിരിച്ചെടുത്തിരുന്നു. 

No comments:

Post a Comment